Kareena Kapoor & Saif Ali Khan: എൻഎംഎസിസി ലോഞ്ചിൽ തിളങ്ങി കരീനയും സെയ്ഫ് അലി ഖാനും
കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ (എൻഎംഎസിസി) ലോഞ്ചിൽ അതിഥികളായെത്തിയപ്പോൾ പകർത്തിയ ചിത്രങ്ങളാണ് കരീന പങ്കുവെച്ചിരിക്കുന്നത്.
ഒറ്റയ്ക്കുള്ളതും സെയ്ഫുമൊത്തും ഉള്ള ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.
രണ്ട് ദിവസം നീണ്ടു നിന്ന പരിപാടിയിൽ ഇന്ത്യൻ സിനിമയിൽ നിന്ന് മാത്രമല്ല ഹോളിവുഡിൽ നിന്നും നിരവധി താരങ്ങൾ അതിഥികളായി എത്തിയിരുന്നു.
മുംബൈയിലെ ബാന്ദ്ര-കുർള കോംപ്ലക്സിലെ ജിയോ വേൾഡ് സെന്ററിലാണ് പരിപാടി നടന്നത്.
ദുൽഖർ സൽമാൻ, ഭാര്യ അമാൽ, രശ്മിക മന്ദാന, തമന്ന, ഹൻസിക തുടങ്ങി നിരവധി പേർ തെന്നിന്ത്യൻ സിനിമ മേഖലയിൽ നിന്നുണ്ടായിരുന്നു.