Mangal Gochar 2023: ചൊവ്വയുടെ സംക്രമണം സൃഷ്ടിക്കും നവപഞ്ചമയോഗം; ഈ രാശിക്കാർക്ക് ഐശ്വര്യവും സമ്പത്തും ഉറപ്പ്

Fri, 10 Mar 2023-9:28 pm,

മേടം: ചൊവ്വയുടെ സംക്രമണം മേടം രാശിക്കാർക്ക് വളരെ ഗുണകരമാണ്. നിങ്ങളിൽ പോസിറ്റിവിറ്റി വർധിക്കും. പരീക്ഷയ്‌ക്കോ മത്സരപരീക്ഷയ്‌ക്കോ തയാറെടുക്കുന്നവർ വിജയിക്കും. കുടുംബത്തിന്റെ പിന്തുണ നിങ്ങൾക്കുണ്ടാകും. കരിയറിൽ നിങ്ങൾ മികച്ച പുരോഗതി കൈവരിക്കും. 

 

മിഥുനം: ചൊവ്വ രാശി മാറി മിഥുന രാശിയിൽ പ്രവേശിക്കാൻ പോകുന്നു. ഇതോടെ മിഥുന രാശിക്കാർക്ക് നല്ല ഫലം ലഭിക്കും. വസ്തുവിൽ നിന്ന് പ്രയോജനം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. ബിസിനസിൽ വലിയ ഇടപാടുകൾ നടത്തും. 

 

ചിങ്ങം: ചൊവ്വയുടെ സംക്രമണം ചിങ്ങം രാശിക്ക് പല ഗുണങ്ങളും നൽകുന്നു. പഴയ നിക്ഷേപത്തിൽ നേട്ടമുണ്ടാകും. പുതിയ നിക്ഷേപങ്ങൾക്കും ഇത് അനുകൂല സമയമാണ്. ചെലവുകൾ നിയന്ത്രിക്കാൻ ശ്രമിക്കുക. സാമ്പത്തിക സ്ഥിതി അനുകൂലമാണ്. കരിയറിൽ പുരോ​ഗതിയുണ്ടാകും.

 

കന്നി: ചൊവ്വ രാശി മാറ്റത്തിലൂടെ കന്നി രാശിക്കാർക്ക് അവരുടെ കരിയറിൽ വലിയ മാറ്റങ്ങളുണ്ടാകും. നിങ്ങളുടെ ജോലി വിലമതിക്കപ്പെടും. ബിസിനസിൽ പുരോ​ഗതിയുണ്ടാകും. വ്യാപാരികൾ നല്ല സമയം. ആത്മവിശ്വാസം വർദ്ധിക്കും. 

 

മകരം: ചൊവ്വ രാശിമാറ്റം മകരം രാശിക്കാർക്ക് മികച്ച വിജയം നൽകും. ആഗ്രഹിച്ച ജോലി ലഭിക്കും. വരുമാനം വർധിക്കും. ചെലവുകൾ ക്രമാതീതമായി വർധിക്കാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link