Nayanthara-Vignesh Sivan: നൂറ് വർഷം നിന്നോടൊപ്പം; നയൻതാര - വിഘ്നേഷ് ശിവൻ പ്രീ വെഡ്ഡിങ് ചിത്രങ്ങൾ
നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹ വീഡിയോ ഉടൻ സ്ട്രീം ചെയ്യുമെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായാണ് നയൻസും വിക്കിയും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചത്.
റൗഡി പിക്ചേഴ്സിന്റെ ബാനറിലായിരിക്കും വീഡിയോ എത്തുക. വിവാഹച്ചടങ്ങുകള്‍ ചിത്രീകരിക്കുന്നതിന്റെ ചുമതല സംവിധായകന്‍ ഗൗതം മേനോനായിരുന്നു.
നയൻസ്-വിക്കി വിവാഹ വീഡിയോ സ്ട്രീം ചെയ്യുന്നതിൽ നിന്ന് നെറ്റ്ഫ്ലിക്സ് പിന്മാറിയെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചതിന് പിന്നാലെയാണ് ഇരുവരുടെയും ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് നെറ്റ്ഫ്ലിക്സിന്റെ പ്രഖ്യാപനം.
കഴിഞ്ഞ മാസം (ജൂൺ) ഒമ്പതിനാണ് നയൻതാര-വിഘ്നേഷ് ശിവൻ ജോഡികളുടെ വിവാഹ നടന്നത്. മഹാബലിപുരത്തെ ഒരു റിസോർട്ടിൽ വച്ചായിരുന്നു കല്യാണം.
രജനികാന്ത്, കമൽ ഹാസൻ, ഷാരൂഖ് ഖാൻ, സൂര്യ, ജ്യോതിക, ആറ്റ്ലി, വിജയ് സേതുപതി തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു.
നീണ്ട ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് നയൻതാരയും വിഘ്നേഷും വിവാഹിതരാകുന്നത്. 'നാനും റൗഡി താന്‍' എന്ന ചിത്രമാണ് ഇരുവരും ഒന്നിച്ച് ചെയ്ത ആദ്യത്തെ സിനിമ. ചിത്രത്തിന്റെ നിർമാതാവും നയൻതാരയായിരുന്നു.