Ramya Nambeeshan: പിങ്കിൽ കിടിലം ലുക്കിൽ രമ്യ നമ്പീശൻ, ഫോട്ടോസ് വൈറലാകുന്നു

Tue, 21 Dec 2021-3:11 pm,

തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷാചിത്രങ്ങളിലും അഭിനയിക്കുന്നു. താരത്തിന്റെ പുതിയ സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. പിങ്ക് ഡ്രെസ്സിൽ സൂപ്പർ ലുക്കിൽ എത്തിയിരിക്കുന്ന ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് അർജുനാണ്.

നന്നേ ചെറുപ്പത്തിലേ നൃത്തവും സംഗീതവും അഭ്യസിച്ചിരുന്ന രമ്യ ഒട്ടേറെ ഭക്തിഗാന കാസറ്റുകളിൽ പാടിയിട്ടുണ്ട്. കൈരളി ടെലിവിഷൻ സംപ്രേഷണം ചെയ്ത ഹലോ ഗുഡ് ഈവനിംഗ് എന്ന തത്സമയ ഫോൺ – ഇൻ പരിപാടിയുടെ അവതാരകയായി ശ്രദ്ധ നേടി. 

ശരത് സംവിധാനം ചെയ്ത സായാഹ്നം എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് എത്തി. സംത്രാസം, ഇനിയും തുമ്പികൾ പറന്നിറങ്ങട്ടെ തുടങ്ങിയ ടെലിഫിലിമുകളിലും അഭിനയിച്ചു.

ട്രാഫിക്, ചാപ്പാ കുരിശ്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ലുക്കാ ചുപ്പി, ജിലേബി എന്നീ ചിത്രങ്ങളിലെ അഭിനയമാണ് താരത്തെ ശ്രദ്ധേയമാക്കിയത്. മലയാള ചിത്രങ്ങള്‍ക്കു പുറമെ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 

മലയാള സിനിമയിലൂടെയാണ് തുടക്കമെങ്കിലും അന്യഭാഷ ചിത്രങ്ങളിലാണ് രമ്യ നമ്പീശൻ ഇപ്പോൾ സജീവമായി നിൽക്കുന്നത്. ചെറിയ ഇടവേളയ്ക്കുശേഷം രമ്യ നമ്പീശൻ മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു അഞ്ചാം പാതിര.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link