Saturn Direct 2023: ശനിയുടെ സഞ്ചാരമാറ്റം, ഈ 3 രാശിയിലുള്ളവർ ജാഗ്രത പാലിക്കുക

Tue, 31 Oct 2023-4:45 pm,

ജ്യോതിഷം പറയുന്നതനുസരിച്ച് ശനിയുടെ നേരിട്ടുള്ള ചലനം 3 രാശിക്കാർക്ക് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ആ ഒരു സാഹചര്യത്തിൽ, 2023 നവംബർ 4 മുതൽ ഈ രാശിക്കാര്‍ ഏറെ ജാഗ്രത പാലിക്കേണ്ടതുണ്ട്. അതായത് ഈ രാശിക്കാര്‍ ഒരു നിമിഷവും ശ്രദ്ധയോടെ മുന്നോട്ടു പോകണം.  അല്ലാത്തപക്ഷം 'ശനി' നിങ്ങളെ ഉപദ്രവിക്കും. ഏതൊക്കെ രാശിക്കാർക്ക് ശനിയുടെ നേര്‍ സഞ്ചാരം അശുഭകരമായ ഫലങ്ങൾ നല്‍കും എന്ന് അറിയാം....   

കർക്കിടകം രാശി (Cancer Zodiac Sign) 

കർക്കിടകം രാശിക്കാർക്ക് ശനിയുടെ  നേരിട്ടുള്ള ചലനം വലിയ നഷ്ടം സൃഷ്ടിക്കും. അതുകൂടാതെ, ഏതെങ്കിലും തരത്തിലുള്ള അപകടവും സംഭവിക്കാം. ഈ രാശിക്കാര്‍ക്ക് സാമ്പത്തിക രംഗത്ത് ഏറെ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. വ്യാപാരം നടത്തുന്നവർക്ക് നഷ്ടം സംഭവിക്കാനുള്ള സാധ്യതയുണ്ട്. വായ്പ എടുക്കേണ്ട സാഹചര്യം ഉണ്ടാകാം. ജോലി ചെയ്യുന്നവർക്ക് ജോലിസ്ഥലത്ത് കടുത്ത മത്സരം നേരിടേണ്ടിവരും. നിങ്ങളുടെ ശത്രുക്കൾ നിങ്ങളെ ബുദ്ധിമുട്ടിക്കാൻ പരമാവധി ശ്രമിക്കും. നിങ്ങളുടെ സംസാരത്തിൽ ശ്രദ്ധിക്കുക, ഈ സമയം സംസാരത്തില്‍ വിനയം നിലനിർത്തുന്നതാണ് നല്ലത്. 

വൃശ്ചികം  രാശി ( Scorpio Zodiac Sign)

ശനിയുടെ നേരിട്ടുള്ള സഞ്ചാരം വൃശ്ചിക രാശിക്കാർക്ക് മാനസിക പിരിമുറുക്കം സൃഷ്ടിക്കും.  കുടുംബത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാം. അമ്മയുടെ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ കാര്യങ്ങളെ ചൊല്ലിയുള്ള തർക്കങ്ങൾ വലിയ തർക്കങ്ങളായി മാറും, അതിനാൽ ശ്രദ്ധിക്കുക. ജോലിയുമായി ബന്ധപ്പെട്ട് ദൂരെ എവിടെയെങ്കിലും സ്ഥലംമാറ്റം ലഭിച്ചേക്കാം. ശത്രുക്കൾ ഉപദ്രവിക്കാൻ ശ്രമിക്കും. ജോലിയിൽ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. പുതിയ ജോലി ആരംഭിക്കുന്നതിന് മുമ്പ് ശ്രദ്ധാപൂർവ്വം ചിന്തിക്കുക. കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍നിന്ന് വിട്ടുനിൽക്കുക. 

മീനം  രാശി (Pisces Zodiac Sign)

ശനിയുടെ നേരിട്ടുള്ള സഞ്ചാരം മീനരാശിക്കാര്‍ക്ക് വിദേശയാത്രയ്ക്ക് അവസരമൊരുക്കും, എന്നാല്‍, യാത്രയിൽ ശ്രദ്ധിക്കുക അല്ലാത്തപക്ഷം കനത്ത നഷ്ടം സംഭവിക്കാം. അമിത ചിലവുകളും അനാവശ്യ യാത്രകളും നിങ്ങളുടെ ബജറ്റിനെ നശിപ്പിക്കും. ജോലി മാറാൻ ആഗ്രഹിക്കുന്നവർ അൽപ്പം കൂടി കാത്തിരിക്കേണ്ടി വരും. ബന്ധങ്ങളിൽ തെറ്റിദ്ധാരണയും പിരിമുറുക്കവും ഉണ്ടാകാം. കൃത്യസമയത്ത് ജോലി പൂർത്തിയാക്കുക, നിങ്ങളുടെ പങ്കാളിക്കും സമയം നൽകുക. ആരോഗ്യത്തിന്‍റെ കാര്യത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. ഉദര സംബന്ധമായ അസുഖങ്ങൾ നിങ്ങളെ അലട്ടും. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link