Today's Horoscope: 2025ലെ ആദ്യ ദിനം, 12 രാശികൾക്കും ഇന്നത്തെ ദിവസം എങ്ങനെ? അറിയാം സമ്പൂർണ രാശിഫലം

Today's Horoscope: പുതുവർഷം പിറന്ന ഇന്ന് മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും എങ്ങനെയെന്ന് നോക്കാം...

 

1 /13

മേടം രാശിക്കാർക്ക് പുതുവത്സര ദിനത്തിൽ ബിസിനസിൽ നല്ല ഫലങ്ങൾ ലഭിക്കും. നിക്ഷേപങ്ങൾ നടത്തുമ്പോൾ വിദ​ഗ്ധരുടെ ഉപദേശം തേടുക. സർക്കാർ ജോലി പ്രതീക്ഷിക്കുന്നവർക്ക് സന്തോഷവാർത്ത ലഭിച്ചേക്കാം. ബാങ്കിം​ഗ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നല്ല സമയമാണ്.   

2 /13

ഇടവം രാശിക്കാർക്ക് ഇന്നത്തെ ദിവസം സമ്പത്തും സമൃദ്ധിയും വർദ്ധിക്കും. തർക്കങ്ങളിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് മനോവിഷമം ഉണ്ടാക്കിയേക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഓഫീസ് ജോലികൾ കൃത്യമായി പൂർത്തിയാക്കും.   

3 /13

മിഥുനം രാശിക്കാർ ഇന്ന് പല മേഖകളിലും അംഗീകാരം നേടും. ആരോഗ്യത്തിൽ പൂർണ്ണ ശ്രദ്ധ നൽകേണ്ടതുണ്ട്. ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. വിദ്യാർത്ഥികൾക്ക് ദിവസം അനുകൂലമാണ്.   

4 /13

കർക്കടകം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ഒരു ദിവസം പ്രതീക്ഷിക്കാം. കുട്ടികളിൽ നിന്ന് നിങ്ങൾക്ക് നല്ല വാർത്തകൾ ലഭിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതായി വരും. രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കനുള്ള സാധ്യതയുണ്ട്. ബിസിനസ്സ് തൃപ്തികരമായ ലാഭം നൽകും.  

5 /13

ചിങ്ങം രാശിക്കാരുടെ ഇന്നത്തെ ദിനം സമ്മിശ്ര ഫലങ്ങൾ നിറഞ്ഞതായിരിക്കും. പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വിജയം ഉറപ്പാണ്. ജോലിയിലെ മാറ്റം ഗുണം ചെയ്യും. ബിസിനസ്സ് മുമ്പത്തേക്കാൾ കൂടുതൽ വളരും. അതിഥികളുടെ വരവ് വീട്ടിൽ സന്തോഷം നിറയ്ക്കും. പണം സമ്പാദിക്കാനുള്ള പുതിയ വഴികൾ കണ്ടെത്തും.  

6 /13

കന്നി രാശിക്കാർക്ക് ഇന്നത്തെ ദിവസം ബഹുമാനവും അംഗീകാരവും ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. മംഗളകരമായ ഒരു പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചേക്കാം. രഹസ്യസ്വഭാവമുള്ള വിവരങ്ങൾ ആരുമായും പങ്കിടരുത്. കുടുംബപ്രശ്‌നങ്ങൾ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം.  

7 /13

തുലാം രാശിക്കാർക്ക് ആത്മീയ കാര്യങ്ങളിൽ താൽപര്യം വർധിക്കും. മാതാപിതാക്കളുടെ ഉപദേശം സ്വീകരിക്കുന്നത് നേട്ടം നൽകും. സ്വത്തുമായി ബന്ധപ്പെട്ട തർക്കം കോടതിയിലേക്ക് നീങ്ങുന്നതിന് മുമ്പ് അത് പരിഹരിക്കുന്നതിന് നിങ്ങൾക്ക് ഒരു ഉദ്യോഗസ്ഥനിൽ നിന്ന് സഹായം ലഭിച്ചേക്കാം. നിങ്ങളുടെ ദീർഘകാലമായുള്ള ആഗ്രഹം സഫലമായേക്കാം.  

8 /13

വൃശ്ചികം രാശിക്കാർക്ക് ഈ ദിവസം സമാധാനവും സന്തോഷവും നിറഞ്ഞതാകും. പഴയ സുഹൃത്തിനെ കണ്ടുമുട്ടുന്നത് സന്തോഷം നൽകും. ജോലികളിൽ സഹപ്രവർത്തകരുടെ പിന്തുണയുണ്ടാകും. കുടുംബ പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ ശ്രമിക്കുക. കരിയറിനെ കുറിച്ച് നിങ്ങൾക്ക് അൽപ്പം ഉത്കണ്ഠ തോന്നിയേക്കാം.  

9 /13

ധനു രാശിക്കാർക്ക് അനുകൂലമായ ദിവസമായിരിക്കും. ജീവിതത്തിൽ നേരിടുന്ന എല്ലാ തടസ്സങ്ങളും നീങ്ങാൻ തുടങ്ങും. അനാവശ്യ റിസ്ക് എടുക്കുന്നത് ഒഴിവാക്കുക. വസ്തുവകകളിൽ വർദ്ധനവ് ഉണ്ടായേക്കാം.   

10 /13

മകരം രാശിക്കാർക്ക് ഇന്ന് നല്ല ഫലങ്ങൾ ലഭിക്കും. ജോലിഭാരം കൂടാനുള്ള സാധ്യതയുണ്ട്. പങ്കാളിയുമായി ചെറിയ അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്.   

11 /13

കുംഭം രാശിക്കാർക്ക് ലാഭകരമായ ദിവസമായിരിക്കും ഇന്ന്. സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് നേട്ടങ്ങൾ കൈവരിക്കാനാകും.   

12 /13

മീനം രാശിക്കാർക്ക് പുതിയ സംരംഭം തുടങ്ങുന്നതിന് അനുകൂലമായ ദിവസമാണിന്ന്. നിങ്ങളുടെ വരുമാന സ്രോതസ്സുകൾ വർദ്ധിക്കും. ഉത്തരവാദിത്തങ്ങളിലും ജോലിയിലും ശ്രദ്ധ കേന്ദ്രീകരിക്കുക. അനാവശ്യ കലഹങ്ങൾ ഒഴിവാക്കാൻ കുടുംബകാര്യങ്ങളിൽ ജാഗ്രത പാലിക്കുക. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

13 /13

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)  

You May Like

Sponsored by Taboola