Vishu Bumper 2024: 12 കോടിയുടെ വിഷു ബമ്പര്‍ സ്വന്തമാക്കണോ? ഈ 4 നക്ഷത്രക്കാർക്കേ അതിന് സാധിക്കൂ!

Wed, 10 Apr 2024-10:15 am,

വിഷുഫല പ്രകാരം ചില നക്ഷത്രങ്ങള്‍ക്ക് ശക്തമായ ലോട്ടറി ഭാഗ്യം കാണുന്നുണ്ട്. സൂര്യന്‍ മേടത്തിലേയ്ക്ക് സംക്രമിക്കുന്നത് കാരണം നേട്ടമുണ്ടാകുന്ന നക്ഷത്രങ്ങളാണിത്. 

 

വ്യാഴം, ശനി, ചൊവ്വ, ശുക്രൻ, ശനി എന്നിവ ഈ നക്ഷത്രക്കാരുടെ ധനസ്ഥാനമായ 2-ാം ഭാവത്തെ ദോഷമായി ബാധിയ്ക്കുന്നില്ല. മാത്രമല്ല, രാഹുവും കേതുവും നല്ല ഫലം നൽകുന്നതോടെ ലോട്ടറി ഭാ​ഗ്യം ഉൾപ്പെടെ ലഭിക്കുന്നു. 

 

പൂരാടം, മകയിരം, ആയില്യം, രേവതി എന്നീ നക്ഷത്രങ്ങള്‍ക്കാണ് ലോട്ടറി ഭാഗ്യമുള്ളത്. ഇവർ എന്ത് തൊട്ടാലും അതെല്ലാം പൊന്നാകും. വിഷു ബമ്പർ നേടാനും ഏറ്റവും കൂടുതൽ സാധ്യത കാണുന്നത് ഈ നാല് നക്ഷത്രക്കാർക്കാണ്. 

 

അതേസമയം, ഏത് നക്ഷത്രമായാലും ജാതക പ്രകാരം നല്ല സമയമാണെങ്കില്‍ അവര്‍ക്ക് തീര്‍ച്ചയായും ഭാഗ്യം കൈവരിക തന്നെ ചെയ്യും. എന്നാല്‍ പൊതുഫല പ്രകാരം നോക്കുകയാണെങ്കില്‍ ഈ നക്ഷത്രക്കാര്‍ക്ക് വളരെയധികം സാധ്യതയുണ്ടെന്ന് മാത്രം.

 

വിഷുഫലത്തിൽ ചില നക്ഷത്രക്കാർക്ക് ​ഗജകേസരി യോ​ഗവും കാണുന്നുണ്ട്. കാര്‍ത്തിക, ഉത്രം, ഉത്രാടം എന്നീ നക്ഷത്രങ്ങള്‍ക്കാണ് വിഷുഫലത്തില്‍ ഗജകേസരി യോഗമുള്ളത്. ഇവർക്കും സാമ്പത്തിക നേട്ടങ്ങളുടെ കാലമാണ് വരൻ പോകുന്നത്. 

വിഷു ബമ്പര്‍ സമ്മാനങ്ങള്‍ ഇപ്രകാരം...

1-ാം സമ്മാനം: 12 കോടി, 2-ാം സമ്മാനം: ഒരു കോടി രൂപ വീതം ആറ് പേർക്ക്, 3-ാം സമ്മാനം: 10 ലക്ഷം വീതം ആറ് പേർക്ക്, 4-ാം സമ്മാനം: 5 ലക്ഷം വീതം ആറ് പേർക്ക്, 5-ാം സമ്മാനം: 5,000, 6-ാം സമ്മാനം: 2,000, 7-ാം സമ്മാനം: 1,000, 8-ാം സമ്മാനം: 500, 9-ാം സമ്മാനം: 300. അഞ്ചാം സമ്മാനം മുതലുള്ള സമ്മാനങ്ങൾ അവസാന നാലക്കത്തിനാണ് ലഭിക്കുക. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link