Vizhinjam Suicide : വിഴിഞ്ഞത്ത് 24കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്യാത്തതിൽ നാട്ടുകാർ റോഡ് ഉപരോധിക്കുന്നു

Wed, 23 Jun 2021-4:14 pm,

വിഴിഞ്ഞത്ത് 24കാരി അർച്ചന വാടകവീട്ടിൽ തീകൊളുത്തി മരിച്ച സംഭവത്തിൽ (Vizhinjam Archana Suicide Case) നാട്ടുകാർ യുവതിയുടെ മൃതദേഹവുമായി പ്രതിഷേധിച്ചു. യുവതിയുടെ ഭാർത്താവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാർ പള്ളിച്ചൽ വിഴിഞ്ഞം റോഡ് (Vizhinjam Pallichal Road) ഉപരോധിച്ചത്. 

ചോദ്യം ചെയ്തതിന് ശേഷം യുവതിയുടെ ഭർത്താവ് സുരേഷിനെ വിട്ടയച്ചതിനെ തുടർന്നാണ് നാട്ടുകാർ റോഡ് ഉപരോധിച്ചത്

പ്രതിഷേധം ശക്തമായതിനെ തുടർന്ന് അർച്ചയുടെ ഭർത്താവ് സുരേഷിനെ പൊലീസ് വീണ്ടും കസ്റ്റഡയിലെടുത്തു. വിഴിഞ്ഞം പൊലീസാണ് സുരേഷിനെ കസ്റ്റഡിയിലെടുത്തത്. സുരേഷിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

ഇന്നലെയാണ് അർച്ചന വാടകവീട്ടിൽ തീകൊളുത്തി മരിച്ച വാർത്ത പുറത്ത് വന്നത്. സുരേഷിനെതിരെ കൂടുതൽ വകുപ്പുകൾ ചേർക്കണമെന്ന് ബന്ധുക്കൾ  പ്രതിഷേധം  തുടരുമെന്നും അർച്ചനയുടെ ബന്ധുക്കൾ അറിയിച്ചു.

അതേസമയം സുരേഷിനെതിരെ കേസ് ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ജില്ല കലക്ടറും തഹ്സിദാറും ഉറപ്പ് നൽകിയതോടെയാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. ഫോർട്ട് അസി. കമ്മീഷണറുടെ നേതൃത്വത്തിൽ സുരേഷിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് നാട്ടുകാരോടായി ഉദ്യോഗസ്ഥർ അറിയിച്ചു.

 

ചൊവ്വാഴ്ച രാത്രിയാണ് 24കാരിയായ അർച്ച ഭാർത്താവിനൊപ്പം താമസിച്ചു കൊണ്ടിരുന്ന വാടക വീട്ടിൽ തീക്കൊളുത്തി സ്വയം മരിച്ചത്. സംഭവത്തിന് തൊട്ട് പിന്നാലെ ഭർത്താവ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. പൊലീസ് കസ്റ്റഡലെടുത്ത സുരേഷിനെ ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു.

ഒരു വർഷം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. അർച്ചനയുടെ മരണത്തിൽ ദുരുഹതയുണ്ടെന്ന് ആരോപിച്ച് അർച്ചനയുടെ ബന്ധുക്കൾ നേരത്തെ രംഗത്തെത്തിയിരുന്നു.

അർച്ചനയും ഭർത്താവ് സുരേഷും

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link