Ivan Vukomanovic : കള്ളിമുണ്ട് ഉടത്ത് സൈക്കിളിൽ ബ്ലാസ്റ്റേഴ്സിന്റെ ആശാൻ; ഞെട്ടി ആരാധകർ
ഒരു വെള്ള ജീൻസിനൊപ്പം വെള്ള ഷർട്ടിട്ട് ധരിച്ചെത്തുന്ന ഇവാൻ വുകോമാനോവിച്ചാണ് എല്ലാവരുടെ മനസ്സിൽ വരിക
എന്നാൽ തനി മലയാളി ലുക്കിൽ എത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ആശാൻ
ക്രാവിൻ ഗോലിസോഡ എന്ന ശീതളപാനീയത്തിന്റെ പ്രൊമോഷൻ വീഡിയോയ്ക്ക് വേണ്ടിയാണ് ഇവാൻ വുകോമാനോവിച്ച് ഒരു ടീഷർട്ടും കള്ളി മുണ്ടും കഴുത്തിൽ ഒരു തോർത്തുമിട്ടെത്തിയത്
എന്നിരുന്നാലും ആശാന്റെ ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു.
2021-22 സീസണിന് മുന്നോടിയായിട്ടാണ് ഇവാൻ വുകോമാനോവിച്ചിനെ കേരള ബ്ലാസ്റ്റേഴ്സ് കോച്ചായി നിയമിച്ചത്