ചീട്ട് കൊട്ടാരമായി India; Australia ക്ക് നിസാരം…!
ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ് സ്കോറുമായി ഇന്ത്യ. ഒരു താരത്തിന് പോലും രണ്ടക്കം കാണാനായില്ല, 9 റൺസെടുത്ത് മയാങ്ക് അഗർവാൾ ടോപ് സ്കോറർ. ജോഷ് ഹേസ്സൽവുഡിന് അഞ്ച് വിക്കറ്റ്
അഡ്ലെയ്ഡ്: ഓസ്ട്രേലിയക്കെതിര ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് നാണക്കെട്ട തോൽവി. ആദ്യ ഇന്നിങിസിൽ 53 റൺസ് ലീഡിന്റെ ഖ്യാതിയുമായി ഇറങ്ങിയ ഇന്ത്യക്ക് മൂന്നാം ദിവസം പിഴച്ചു. 36 റൺസെടുക്കുന്നതിനിടെ ഒമ്പത് താരങ്ങൾ പുറത്തായി. ഓസട്രേലിയ 2 വിക്ക്റ്റ് നഷ്ടത്തിൽ വിജയലക്ഷ്യം കണ്ടെത്തി.
ആദ്യ ഇന്നിങ്സിൽ നായകൻ വിരാട് കോലിയുടെ (Virat Kohli) ബാറ്റിങ് മികവിലും ഇന്ത്യൻ ബോളിങ് നിരയുടെ മികച്ച പ്രകടനത്തിലും 53 ലീഡ് നേടുകയായിരുന്ന ഇന്ത്യ മൂന്നാം ദിവസം തകർന്ന് വീണ ചീട്ടുകൊട്ടാരമായി മാറി. ഡേ ആൻഡ് നൈറ്റ് ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ആദ്യമായി ലീഡ് നേടിയ ആത്മവിശ്വാസത്തിൽ രണ്ടാം ഇന്നിങ്സിൽ ഇറങ്ങിയ ഇന്ത്യൻ ബാറ്റിങ് നിര തകർന്നടിയുകയായിരുന്നു. ഒരു വിക്കറ്റിന് 9 റൺസ് എന്ന നിലയിൽ തുടങ്ങിയ മൂന്നാം ദിവസം ഇന്ത്യക്ക് ദുരന്ത ദിനമായി മാറുകയായിരുന്നു. നൈറ്റ് വാച്ചുമാനായി ബുമ്രയെ ഇറക്കിയ നായകൻ കോലിയുടെ തന്ത്രം തന്നെയായിരുന്നു ആദ്യം പാളിയത്. ബുമ്രയെ പുറത്താക്കി പാറ്റ് കമ്മിൻസ് വിക്കറ്റ് നേട്ടത്തിന് തുടക്കമിടുകയായിരുന്നു. പിന്നാലെ വന്ന പുജാര പൂജ്യനായി മടങ്ങുകയും ചെയ്തു. ശേഷം മയാങ്ക് അഗ്രവാൾ, രഹാനെ നായകന കോലി തുടങ്ങിയവർ ടീം സ്കോർ 20 ആകുന്നതിന് മുമ്പെ പുറത്തായി.
ALSO READ: ദുരന്തമായി Prithvi Shaw, ആദ്യ ഇന്നിങ്സിൽ ഇന്ത്യക്ക് 53 റൺസ് ലീഡ്
ശേഷം യുവതാരം ഹനുമാൻ വിഹാരിയും വൃദ്ധിമൻ സാഹയും ചേർന്ന് ഒരു ചെറുത്ത് നിൽപ്പിന് ശ്രമിച്ചെങ്കിലും അതും നടന്നില്ല. നാല് ഓവറും കൂടി കഴിഞ്ഞപ്പോൾ സാഹയും പുറത്തായി. പിന്നാലെ അശ്വിനും റൺസൊന്നും എടുക്കാതെ അടുത്ത ബോളിൽ തന്നെ പവലിയനിലേക്ക് തിരിച്ചു. അവസാനം വാലറ്റകാരനായ ഉമേഷ് യാദവിനൊപ്പം ചേർന്ന് ഇന്ത്യയുടെ സ്കോർ 50 കടത്താൻ ശ്രമിക്കവെ ആകെ പ്രതീക്ഷയുള്ള ഹനുമാൻ വിഹാരെയെയും പുറത്താക്കിയ ഹേസൽവുഡ് (Josh Hazlewood) തന്റെ കരിയറിൽ എട്ടാം അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. കൂടാതെ പാറ്റ് കമ്മിൻസ് നാല് വിക്കറ്റും സ്വന്തമാക്കി. ആദ്യ ഇന്നിങ്സിൽ നേടിയ എല്ലാ മേധാവിത്വം വെറും 21 ഓവറിലാണ് ഇന്ത്യൻ ബാറ്റിങ് നിര ഉടച്ച് കയ്യിൽ തന്നത്.
ALSO READ: മെസ്സിയും റൊണാൾഡോയുമല്ല, Lewandowski ഫിഫയുടെ മികച്ച പുരുഷ താരം
ടെസ്റ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്കോറാണ് ഇന്ന് അഡ്ലെയ്ഡിൽ (Adelaide Test) പിറന്നത്. ഇതിന് മുമ്പ് 1974ൽ ലോർഡ്സ് ടെസ്റ്റിലാണ് ഇന്ത്യ 50 റൺസിൽ കുറഞ്ഞ് ടോട്ടൽ സ്കോർ നേടുന്നത്. കൂടാതെ ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ സ്കോറുകൾ എടുത്ത് മറ്റ് മൂന്ന് ടീമുകളും ഇന്ത്യക്കൊപ്പമുണ്ട്. ന്യൂസിലാൻഡ് (26), സൗത്ത് ആഫ്രിക്ക (30,30,30,35,36) ഓസ്ട്രേലിയ(36) എന്നീ ടിമുകളാണ് ഒരു ഇന്നിങ്സിൽ ഏറ്റവും കുറഞ്ഞ സ്കോറുകൾ ചെയ്ത മറ്റ് ടീമുകൾ.
ഇന്ത്യ കഷ്ടപ്പെട്ട് ഉയർത്തിയ 90 റൺസ് വിജയലക്ഷ്യം ഓസ്ട്രേലിയ (Australia) എട്ട് വിക്കറ്റ് നഷ്ടത്തിൽ വളരെ എളുപ്പം മറികടക്കുകയായിരുന്നു. ഓപ്പണർമാരായ മാത്യു വെയ്ഡും ജോ ബേൺസും ചേർന്ന് മികച്ച തുടക്കം നൽകി. അവസാന ഇന്നിങ്സിൽ ബേൺസ് അർധ സെഞ്ചുറി നേടുകയും ചെയ്തു. അനയാസം വിജയം സ്വന്തമാക്കാൻ തുനിഞ്ഞ ഓസീസിന് അതിനിടെ രണ്ട് വിക്കറ്റ് നഷ്ടമാകുകയും ചെയ്തു. നായകൻ ടിം പെയ്നാണ് കളിയിലെ താരം. ഇന്ത്യക്ക് ഓസ്ട്രേലിയെ അടുത്തതായി നേരിടാനുള്ളത് പ്രമുഖമായ ബോക്സിങ് ഡെ ടെസ്റ്റിലാണ് (Boxing Day Test). ഡിസംബർ 26ന് മെൽബണിൽ വെച്ചാണ് രണ്ടാം ടെസ്റ്റ്. നാല് മത്സരങ്ങളുടെ പരമ്പരയിൽ ഓസീസ് 1-0ത്തിന് മുന്നിലായി.