തുടര്‍ച്ചയായ 3 തോല്‍വിക്ക് ശേഷം കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സിനെതിരെ അനായാസ ജയത്തോടെ ഗുജറാത്ത്‌ ലയണ്‍സ് വീണ്ടും വിജയപാതയിലേക്ക്. എഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 158  എന്ന സ്കോറിനെ 2 ഓവര്‍ ശേഷിക്കെ ഗുജറാത്ത് മറികടന്നു. കൊല്‍ക്കത്തയുടെ മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ക്ക് തുടക്കത്തിലെ പിഴച്ചപ്പോള്‍ സ്കോര്‍ 24ന്4 എന്ന നിലയില്‍. പ്രവീണ്‍കുമാറിന്‍റെ സ്ഥിരതയാര്‍ന്ന ബോളിങ്ങില്‍ ഗംഭീര്‍(6 പന്തില്‍ 5 റണ്‍സ്)നും, മനിഷ് പാണ്ടേ(പൂജ്യം)യ്ക്കും പിടിച്ചു നില്‍ക്കാനായില്ല. മൂന്നാം ഓവറില്‍ ഇരുവരും പുറത്തായപ്പോള്‍ സ്കോര്‍ 2ന് 15. തൊട്ടടുത്ത ഓവറില്‍ ഉത്തപ്പ(10 പന്തില്‍ 14 റണ്‍സ്)യെയും പുറത്താക്കിയപ്പോള്‍ ഗുജറാത്ത്‌ ലയണ്‍സിന് മികച്ച തുടക്കം ലഭിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പിന്നീട് വന്ന സുര്യകുമാര്‍(12 പന്തില്‍ 4 റണ്‍സ്) യാദവിനും കാര്യമായ സംഭാവന ചെയ്യാനായില്ല, മികച്ച ക്യാച്ചിലൂടെ റെയ്ന യാദവിനെ പുറത്താക്കുമ്പോള്‍ സ്കോര്‍ വെറും 24 റണ്‍സിന് 4  എന്ന നിലയില്‍. അവിടുന്ന് യുസഫ്(41 പന്തില്‍ 63റണ്‍സ്) പത്താനും ശകിബ് ഉല്‍(49 പന്തില്‍ 66 റണ്‍സ്) ഹസനും ചേര്‍ന്ന്‍ നടത്തിയ 134 ന്‍റെ കൂട്ടുകെട്ടിലാണ് കൊല്‍ക്കത്തയെ കരകയറ്റിയത്.


മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിനെ ദിനേശ്(29 പന്തില്‍ 51 റണ്‍സ്) കാര്‍ത്തിക്കും, ആരോണ്‍(10 പന്തില്‍ 29 റണ്‍സ്) ഫിഞ്ചും ചേര്‍ന്ന് ജയം അനായാസമാക്കി.


സ്കോർ: കൊൽക്കത്ത നൈറ്റ് റൈ‍ഡേഴ്സ് – 20 ഓവറിൽ നാലിന് 158. ഗുജറാത്ത് ലയൺസ് – 18 ഓവറിൽ അഞ്ചിന് 164.