Harare : ആൻഡി ഫ്ളവർ (Andy Flower), ഗ്രാന്റ് ഫ്ളവർ, ഹെൻറി ഒലോങ്കാ, അലിസ്റ്റെർ ക്യാമ്പെൽ, ഹീത്ത് സ്ട്രീക് (Heath Streak), റ്ററ്റെൻഡാ തൈയ്ബു തുടങ്ങിയ സിംബാവെ ക്രിക്കറ്റ് (Zimbabwe Cricket) താരങ്ങൾ ഒരിക്കലും ക്രിക്കറ്റ് പ്രേമികൾ മറിക്കാൻ സാധ്യത ഇല്ല. ഇന്ന് ക്രിക്കറ്റ് അടക്കി ഭരിക്കുന്ന ഇന്ത്യ (Indian Cricket Team) പോലും ഒരിക്കൽ ഈ നിര അടങ്ങുന്ന ആഫ്രിക്കൻ ടീമിന്റെ മുന്നിൽ പതറി പോകുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ടായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോൾ ക്രിക്കറ്റിൽ ആ പ്രാതാപം ഒന്നുമില്ല സിംബാവെയ്ക്ക്. കഴിഞ്ഞ ദിവസം ഒരു സിംബാവെ ദേശീയ താരത്തിന്റെ ട്വീറ്റാണ് നിലവിലെ ടീമിന്റെ ദുരവസ്ഥയെ വെളിവാക്കുന്നത്. പൊട്ടിയ ഷൂ മാറ്റിവാങ്ങാൻ പോലും ആവതില്ലാത്ത ഒരു ക്രിക്കറ്റ് അസോസിയേഷനായി മാറിയിരിക്കുകയാണ് സിംബവെയുടെ. 


ALSO READ : Asia Cup 2021 : ഈ വർഷം നടത്താൻ തീരുമാനിച്ചിരുന്ന ഏഷ്യ കപ്പ് ട്വന്റി20 ടൂർണമെന്റ് റദ്ദാക്കി


ഒരു സ്പോൺസറെ ലഭിക്കാൻ എന്തെങ്കിലും വഴിയുണ്ടോ, അങ്ങനെയായിരുന്നെങ്കിൽ ഒരു പരമ്പര കഴിയുമ്പോൾ പൊട്ടിയ ഒട്ടിക്കേണ്ട അവസ്ഥ വരില്ലയെന്നാണ് റിയാൻ ബേൾ എന്ന് സിംബാവെ ഓൾറൗണ്ടർ ട്വിറ്ററിൽ കുറിച്ചത്.



ALSO READ : Rajasthan Royals താരം ചേതൻ സഖറിയയുടെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചു


മണിക്കൂറികൾക്കുള്ളിൽ റിയാന്റെ ട്വീറ്റ് വൈറലാകുകയായിരുന്നു. നിരവധി പേരാണ് റിയാനായി സഹായം അഭ്യർഥിച്ച് ആ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയും ചെയ്തു. നിരവധി പേർ ഐസിസിയെ കുറ്റപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ചെറിയ ക്രിക്കറ്റ് അസോസിയേഷനിലേക്കുള്ള ഫണ്ട വിനയോഗം എങ്ങനെ കേന്ദ്രീകരിക്കുന്നു എന്ന് ഐസിസി വ്യക്തമാക്കണമെന്ന് നിരവധി പേർ ചോദ്യം ഉന്നിയിക്കുകയും ചെയ്തിട്ടുണ്ട്.


ALSO READ : MS Dhoni:കോടികളുടെ ഫാം ഹൌസുമുതൽ ആഡംബര കാറുകൾ വരെ, ധോണി സ്വന്തമാക്കിയിരിക്കുന്ന വിലകൂടിയ വസ്തുക്കൾ ഇവയാണ്


ഇനി സിംബാവെയും 2010ന് ശേഷമുള്ള ക്രിക്കറ്റ് മത്സരങ്ങളുടെ ജയം എടുത്ത് നോക്കിയാൽ ഇതിലും പരിതാപകരമാണ്. 2010 മുതൽ ഇതുവരെ ആറ് ഏകദിന മത്സരങ്ങളിൽ മാത്രമാണ് സിംബാവെ ഇതുവരെ ജയിച്ചിട്ടുള്ളത്. കൂടാതെ ഒരു ടെസ്റ്റ് മത്സരത്തിൽ ഡ്രോ നേടിയതാണ് മറ്റൊരു നേട്ടം എന്ന് പറയാൻ സാധിക്കുന്നത്. 2016ൽ ഇന്ത്യ സിംബാവെയ്ക്കെതിരെ ഒരു ഏകദിന പരമ്പര കളിക്കുകയും ചെയ്തിരുന്നു. അന്ന് ഇന്ത്യയുടെ ബി ടീം എന്ന് വിളിക്കാവുന്ന യുവനിരയെ മാത്രമാണ് ബിസിസിഐ സിംബാവെയിലേക്കയച്ചത്. എന്നിട്ടും മൂന്ന് മത്സരങ്ങളും ഇന്ത്യ തൂത്തുവാരുകയായിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.