Rajasthan Royals താരം ചേതൻ സഖറിയയുടെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചു

നേരത്തെ 2021 സീസണിന് മുമ്പായി നടന്ന സെയ്യിദ് മുഷ്താഖ് അലി അഭ്യന്തര ടൂർണമെന്റിനിടയിൽ ചേതന്റെ പ്രിയപ്പെട്ട സഹോദരനും മരിച്ചിരുന്നു. അതിന് പിന്നാലെയാണ് പിതാവിന്റെ വിയോഗവും. ടൂർണമെന്റിൽ മത്സരിക്കുന്നതിടെ താരത്തിനോട് ചേട്ടന്റെ മരണ വിവരം കുടുംബ മറച്ച് വെച്ചിരുന്നു.

Written by - Zee Malayalam News Desk | Last Updated : May 9, 2021, 05:29 PM IST
  • കഞ്ചിബാൽ സഖറിയ കോവിഡ് 19 ബാധിച്ച് മരിച്ചുയെന്ന് തങ്ങൾ വളരെ വേദനജനകമായി സ്ഥിരീകരിക്കുന്നത്.
  • ചേതനമായി അടുത്ത ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും താരത്തിനും കുടുംബത്തിനും ആവശ്യമായി എല്ലാ പിന്തുണയും നൽകുമെന്ന് രാജസ്ഥാൻ റോയൽസ്
  • നേരത്തെ സെയ്യിദ് മുഷ്താഖ് അലി അഭ്യന്തര ടൂർണമെന്റിനിടയിൽ ചേതന്റെ പ്രിയപ്പെട്ട സഹോദരനും മരിച്ചിരുന്നു.
  • അതിന് പിന്നാലെയാണ് പിതാവിന്റെ വിയോഗവും.
Rajasthan Royals താരം ചേതൻ സഖറിയയുടെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചു

Ahmedabad : ഐപിഎൽ 2021 (IPL 2021) സീസണിലെ രാജസ്ഥാൻ റോയൽസിന്റെ (Rajasthan Royals) ശ്രദ്ധേയ താരം ചേതൻ സഖറിയുടെ (Chetan Sakariya) പിതാവ് കോവിഡ് ബാധിച്ച് മരിച്ചു. രാജസ്ഥാൻ റോയൽസ് ട്വിറ്ററിലൂടെ താരത്തിന്റെ പിതാവ് കഞ്ചിബായി സഖറിയ (Kanjibhai Sakariya) കോവിഡ് ബാധിച്ച് മരിച്ച വിവരം സ്ഥിരീകരിക്കുകയായിരുന്നു.

കഞ്ചിബാൽ സഖറിയ കോവിഡ് 19 ബാധിച്ച് മരിച്ചുയെന്ന് തങ്ങൾ വളരെ വേദനജനകമായി സ്ഥിരീകരിക്കുന്നത്. ചേതനമായി അടുത്ത ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും താരത്തിനും കുടുംബത്തിനും ആവശ്യമായി എല്ലാ പിന്തുണയും നൽകുമെന്ന് രാജസ്ഥാൻ റോയൽസ് ടീം മാനേജ്മെന്റെ ട്വിറ്റിൽ കുറിച്ചു. 

ALSO READ : ഓട്ടോ റിക്ഷ തൊഴിലാളിയുടെ മകനിൽ നിന്ന് രാജസ്ഥാൻ റോയൽസിന്റെ ലീഡ് ബോളറിലേക്ക്, ആരാണ് Chetan Sakariya ?

നേരത്തെ 2021 സീസണിന് മുമ്പായി നടന്ന സെയ്യിദ് മുഷ്താഖ് അലി അഭ്യന്തര ടൂർണമെന്റിനിടയിൽ ചേതന്റെ പ്രിയപ്പെട്ട സഹോദരനും മരിച്ചിരുന്നു. അതിന് പിന്നാലെയാണ് പിതാവിന്റെ വിയോഗവും. ടൂർണമെന്റിൽ മത്സരിക്കുന്നതിടെ താരത്തിനോട് ചേട്ടന്റെ മരണ വിവരം കുടുംബ മറച്ച് വെച്ചിരുന്നു. പിന്നീട് അടക്കം കഴഞ്ഞ് നാളുകൾക്ക് ശേഷമായിരുന്നു ചേതൻ ഇക്കാര്യം അറിയുന്നത്. ഗുജറാത്തിലെ ഭാവ്നഗറിൽ ഒരു ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു ചേതന്റെ പിതാവ്. 

ചേതൻ ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കുന്നത് 2021 സീസണിലായിരുന്നു. ടൂർണമെന്റ് ആരംഭിക്കുന്നതിന് ഇംഗ്ലീഷ് പേസർ ജോഫ്രെ അർച്ചറുടെ ഒഴിവിലേക്കായിരുന്നു സഞ്ജു സാംസൺ നായകൻ രാജസ്ഥാന്റെ ടീമിന്റെ ആദ്യ ഇലവനിലേക്ക് താരത്തെ പരിഗണിക്കുന്നത്. 

ALSO READ : Covid 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് 2 കോടി രൂപ സംഭാവന നൽകി Anushka Sharma യും Virat Kohli യും

20 ലക്ഷം ബേസ് പ്രൈസിൽ നിന്നാണ് താരത്തെയാണ് രാജസ്ഥാൻ ചേതൻ സഖറിയെ 1.20 കോടിക്ക് സ്വന്തമാക്കുന്നത്. കഴിഞ്ഞ കുറെ സീസണുകളിലായി രാജസ്ഥാൻ റോയൽസ്, റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂൾ, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകളുടെ നെറ്റ് ബോളറായി മാത്രം ഒതുങ്ങിയ പോയ താരമാണ് ഈ സീസണിൽ ഒരു രജസ്ഥാന്റെ ലീഡ് ബോളറായി ചിത്രം പരിവേഷം ലഭിക്കുന്നത്.

കഴിഞ്ഞ ആഴ്ചയിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ഐപിഎൽ നടത്തുന്നത് നിർത്തിവെച്ചതിൽ താരം ആശങ്ക പങ്കുവെച്ചിരുന്നു. അച്ഛന്റെ ചികിത്സയും വീട്ടിലെ സ്ഥിതിയും അറിയിച്ചു കൊണ്ട താരം മാധ്യമത്തിന് നൽകിയ ഇന്റർവ്യൂവിലാണ് ആശങ്ക അറിയിച്ചത്.

ALSO READ : Covid Updates: നാലായിരം കടന്ന് രാജ്യത്തെ കോവിഡ് മരണനിരക്ക്; നാല് ലക്ഷം രോഗബാധിതർ

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 4.01 ലക്ഷം പേർക്കാണ്. ഇതോട് കൂടി രാജ്യത്തെ കോവിഡ് രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 37,23,446 ആയി. ഇത് കൂടാതെ കഴിഞ്ഞ 24 മണിക്കൂറുകളിൽ കോവിഡ് രോഗബാധ മൂലം 4187 പേർ കൂടി മരണപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News