ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തിയ പോരാട്ടമാണ് ഇന്നലെ ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ അർജന്റീനയും ഫ്രാൻസും തമ്മിൽ നടന്നത്. ഏറെ നാടകീയമായ രംഗങ്ങൾക്കൊടുവിൽ റെക്കോർഡുകൾ സൃഷ്ടിച്ചാണ് ലയണൽ മെസി കപ്പുയർത്തിയത്. അർജന്റീന ആരാധകരുടെ 36 വർഷം നീണ്ട കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്. ലോകകപ്പ് കിരീടം നേടണമെന്ന ആഗ്രഹം പൂർത്തിയാക്കിയ മെസിയും സംഘവും നാട്ടിലേക്ക് മടങ്ങുന്നത് ചരിത്രത്തിലാരും നേടാത്ത സമ്മാനത്തുകയുമായാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

440  മില്യൺ ഡോളർ അഥവാ  3600 കോടി രൂപയാണ് ആകെ ഫിഫ ലോകകപ്പ് സമ്മാനത്തുകയായി നൽകുന്നത്. ഇതിൽ 42 മില്യൺ ഡോളറാണ് (344 കോടി) അർജന്റീനയ്ക്ക് മാത്രം ലഭിക്കുക. ഫൈനലിൽ അർജന്റീനയോട് തോൽവി വഴങ്ങിയ ഫ്രാൻസിന് 30 മില്യൺ ഡോളറാണ് (245 കോടി)  സമ്മാനമായി ലഭിക്കുക. ലൂസേഴ്സ് ഫൈനലിൽ വിജയിച്ച ക്രൊയേഷ്യയ്ക്ക് 27 മില്യൺ ഡോളറും (220  കോടി), നാലാം സ്ഥാനത്തെത്തിയ മൊറോക്കോയ്ക്ക് 25 മില്ല്യൺ ഡോളറും (204  കോടി) സമ്മാനമായി ലഭിക്കും.


ALSO READ: FIFA World Cup final: ലോകകപ്പ് തോൽവിക്ക് പിന്നാലെ ഫ്രാൻസിൽ കലാപം; ന​ഗരങ്ങളിൽ പോലീസും ഫുട്ബോൾ ആരാധകരും തമ്മിൽ ഏറ്റുമുട്ടൽ


നാല്  വർഷങ്ങൾക്ക് മുൻപ് ഫിഫ ലോകകപ്പ് നേടിയ ഫ്രാൻസിന് സമ്മാനമായി ലഭിച്ചത് 38 മില്യൺ ഡോളറാണ് (314  കോടി). 2002ൽ എട്ട്  മില്യണായിരുന്ന സമ്മാനത്തുക 2006ൽ 20 മില്യണായി ഉയർത്തിയിരുന്നു. ഇരുപത് വർഷങ്ങൾക്ക് മുൻപ് വിജയികൾക്ക് ലഭിച്ച തുകയുടെ അഞ്ചിരട്ടി തുകയാണ് ഈ വർഷം അർജന്റീന നേടിയത്. അതേസമയം, പുരുഷ ലോകകപ്പിനു൦ വനിതാ ലോകകപ്പിനും നൽകുന്ന സമ്മാനത്തുകയിൽ വലിയ വ്യത്യാസമാണുള്ളത്. പുരുഷ ലോകകപ്പിനായി 440 മില്യൺ ചിലവാക്കുമ്പോൾ വനിതാ ലോകകപ്പിന് നൽകുന്നത് 60 മില്യൺ ഡോളർ മാത്രമാണ്. 380  മില്യൺ ഡോളറിന്റെ വ്യത്യാസമാണ് ഈ രണ്ട് ലോകകപ്പുകൾക്കും നൽകുന്ന സമ്മത്തുകയുടെ വ്യത്യാസം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.