FIFA World Cup final: ലോകകപ്പ് തോൽവിക്ക് പിന്നാലെ ഫ്രാൻസിൽ കലാപം; ന​ഗരങ്ങളിൽ പോലീസും ഫുട്ബോൾ ആരാധകരും തമ്മിൽ ഏറ്റുമുട്ടൽ

Riots break out in Paris: പാരിസിലെ ലിയോണിലെ തെരുവുകളിൽ വൻതോതിൽ ഫുട്ബോൾ ആരാധകർ തടിച്ചുകൂടി. പ്രതിഷേധക്കാർ പോലീസിനും ജനങ്ങൾക്കും നേരെ കല്ലുകളും പടക്കങ്ങളും എറിയുന്നതിന്റെയും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

Written by - Zee Malayalam News Desk | Last Updated : Dec 19, 2022, 01:30 PM IST
  • ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് അർജന്റീന പരാജയപ്പെടുത്തിയതിന് പിന്നാലെ ഫ്രഞ്ച് നഗരങ്ങളിൽ കലാപം പൊട്ടിപ്പുറപ്പെട്ടു
  • പാരീസിൽ പ്രതിഷേധിക്കാർ കല്ലേറ് നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.
  • ഖത്തർ ലോകകപ്പിൽ ഫ്രാൻസ് അർജന്റീനയോട് തോറ്റതിന് പിന്നാലെ പാരിസിലെ ലിയോണിലെ തെരുവുകളിൽ വൻതോതിൽ ഫുട്ബോൾ ആരാധകർ തടിച്ചുകൂടി
  • പ്രതിഷേധക്കാർ പോലീസിനും ജനങ്ങൾക്കും നേരെ കല്ലുകളും പടക്കങ്ങളും എറിയുന്നതിന്റെയും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു
FIFA World Cup final: ലോകകപ്പ് തോൽവിക്ക് പിന്നാലെ ഫ്രാൻസിൽ കലാപം; ന​ഗരങ്ങളിൽ പോലീസും ഫുട്ബോൾ ആരാധകരും തമ്മിൽ ഏറ്റുമുട്ടൽ

പാരീസ്: ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയോട് തോൽവി വഴങ്ങിയതിന് പിന്നാലെ ഫ്രാൻസിലെ വിവിധ ന​ഗരങ്ങളിൽ കലാപസമാനമായ സാഹചര്യമാണെന്ന് റിപ്പോർട്ടുകൾ. ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് അർജന്റീന പരാജയപ്പെടുത്തിയതിന് പിന്നാലെ ഫ്രഞ്ച് നഗരങ്ങളിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. പാരീസിൽ പ്രതിഷേധിക്കാർ കല്ലേറ് നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.

ഖത്തർ ലോകകപ്പിൽ ഫ്രാൻസ് അർജന്റീനയോട് തോറ്റതിന് പിന്നാലെ പാരിസിലെ ലിയോണിലെ തെരുവുകളിൽ വൻതോതിൽ ഫുട്ബോൾ ആരാധകർ തടിച്ചുകൂടി. പ്രതിഷേധക്കാർ പോലീസിനും ജനങ്ങൾക്കും നേരെ കല്ലുകളും പടക്കങ്ങളും എറിയുന്നതിന്റെയും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. തലസ്ഥാനത്തെ പ്രശസ്തമായ ചാംപ്‌സ്-എലിസീസിൽ ഫുട്ബോൾ ആരാധകരും പോലീസും ഏറ്റുമുട്ടി.

ALSO READ: FIFA World Cup 2022 : 36 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് റൊസാരിയോ തെരുവിലേക്ക്; ഫുട്ബോളിലെ യൂറോപ്യൻ ആധിപത്യത്തിന് തടയിട്ട് മെസിയും സംഘവും

ലിയോൺ നഗരത്തിൽ അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഫുട്ബോൾ ആരാധകർക്ക് നേരെ പോലീസുകാർ കണ്ണീർ വാതകം പ്രയോഗിച്ചതായി റിപ്പോർട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാൻ രാജ്യത്തുടനീളം 14,000 പോലീസുകാരെ വിന്യസിച്ചതായി ദ ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് അർജന്റീന ലോകകപ്പ് നേടിയത്.

കിംഗ്‌സ്‌ലി കോമാനും ഔറേലിയൻ ചൗമേനിയും ഫ്രാൻസിനായി പെനാൽറ്റി നഷ്ടപ്പെടുത്തി. ഇതോടെ ഷൂട്ടൗട്ടിൽ അർജന്റീന 4-2ന് ജയിച്ചു. 3-3 ​ഗോളുകൾ നേടി ഇരുടീമുകളും സമനില തുടർന്നതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 36 വർഷങ്ങൾക്ക് ശേഷമാണ് അർജന്റീന വീണ്ടും ലോകകിരീടം നേടുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News