Colombo : ജൂണിൽ നടത്താൻ തീരുമാനിച്ചിരുന്ന ഏഷ്യ കപ്പ് (Asia Cup 2021) ട്വന്റി20 ടൂർണമെന്റ് റദ്ദാക്കി. അനിയന്ത്രണവിധേയമായി കോവിഡ് (COVID19) വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് ശ്രീലങ്കിയിൽ (Sri Lanka) വേദിയാകുന്ന ടൂർണമെന്റ് നടത്തുന്നത് റദ്ദാക്കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിലെ അവസ്ഥ പ്രമാണിച്ച് ഈ വർഷം ജൂണിൽ ടൂർണമെന്റ് സംഘടിപ്പിക്കാൻ സാധിക്കില്ലയെന്നാണ് ശ്രീലങ്കൻ ക്രിക്കറ്റ് ചീഫ് എക്സിക്യൂട്ടീവ് ആശ്ലി ഡി സിൽവ ഇന്ന് മാധ്യമങ്ങളോടായി അറിയിച്ചത്.


ALSO READ : COVISHIELD vaccine വാക്സിനാണ് ഇന്ത്യൻ താരങ്ങൾ എല്ലാവരും സ്വീകരിച്ചത്, BCCI നൽകുന്ന വിശദീകരണം ഇതാണ്


കഴിഞ്ഞ വർഷം അതായത് 2020 സെപ്റ്റംബറിൽ ടൂർണമെന്റ് സംഘടിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. അന്ന് ലോക്ഡൗണും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ടൂർണമെന്റ് അടുത്ത വർഷം അതായത് 2021 ജൂണിൽ തീരുമാനിക്കുകയായിരുന്നു. എന്നാൽ നിലവിലെ സാഹചര്യം വീണ്ടും ടൂർണമെന്റ് സംഘടിപ്പിക്കുന്നത് ബാധിക്കുന്നതിനാലാണ് ഈ വർഷം നടത്തുന്നതിൽ പിൻവാങ്ങുന്നത്.


ALSO READ : Ipl 2021: ബയോ ബബിളിൽ പിശക്, ഈ സീസണിലെ മത്സരങ്ങൾ റദ്ദാക്കി


എന്നാൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലദേശ്,.അഫ്ഘാനിസ്ഥാൻ, മലേഷ്യ എന്നീ രാജ്യങ്ങളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ശ്രീലങ്കയാണ് വേദിയാകുന്നത്.


ആദ്യം ടൂർണമെന്റ് പാകിസ്ഥാനിൽ വെച്ച് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ രാഷ്ട്രീയ പ്രശ്നങ്ങൾ ടൂർണമെന്റ് ലങ്കയിലേക്ക് മാറ്റാൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൽ തീരുമാനിക്കുകയായരുന്നു. നിലവിൽ കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ ശ്രിലങ്കൻ സർക്കാർ 10 ദിവസത്തേക്ക് രാജ്യാന്ത വിമാനയാത്രകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.


ALSO READ : Rajasthan Royals താരം ചേതൻ സഖറിയയുടെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചു


2018ൽ യുഎഇയിൽ വെച്ച് നടന്ന 50 ഓവർ ടൂർണമെന്റിൽ ഇന്ത്യ ബംഗ്ലദേശിനെ തോൽപ്പിച്ചാണ് ഏഷ്യ കപ്പ് സ്വന്തമാക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.