Asia Cup 2022 Indian Squad : ഏഷ്യ കപ്പ് 2022നുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണും അടിത്തിടെ മികച്ച ഫോമിലുള്ള ഇഷാൻ കിഷനെയും തഴഞ്ഞു. പരിക്കേറ്റ ഇന്ത്യയുടെ പ്രധാന ബോളർ ജസ്പ്രിത് ബുമ്രയും ഹർഷാൽ പട്ടേലിനെയും ടീമിൽ ഉൾപ്പെടുത്തിയില്ല. രോഹിത് ശർമ നയിക്കുന്ന ടീമിൽ വിരാട് കോലി തിരികെ എത്തുകയും ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പരിക്കും കോവിഡിനെ തുടർന്ന് നിരവധി മത്സരങ്ങളിൽ നിന്നും വിട്ട് മാറി നിന്ന കെ.എൽ രാഹുലാണ് വൈസ് ക്യാപ്റ്റൻ. അവേഷ് ഖാനും അർഷ്ദീപ് സിങ്ങുമാണ് ബുമ്രയ്ക്കും പട്ടേലിനും പകരം ടീമിൽ ഇടം നേടിയിരിക്കുന്നത്. റിഷഭ് പന്തും, ദിനേഷ് കാർത്തിക്കുമാണ് ടീമിന്റെ വിക്കറ്റ് കീപ്പർ ബാറ്റർമാർ.


ALSO READ : CWG 2022 : പാകിസ്ഥാനെ ആദ്യം എറിഞ്ഞിട്ടു പിന്നെ അടിച്ചിട്ടു; കോമൺവെൽത്തിൽ ഇന്ത്യൻ വനിതകൾക്ക് എട്ട് വിക്കറ്റ് വിജയം


ഏഷ്യ കപ്പിനുള്ള ഇന്ത്യൻ സംഘം


രോഹിത് ശർമ, കെ.എൽ രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേഷ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, യുസ്വേന്ദ്ര ചഹൽ, ആർ. ബിഷ്നോയി, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, ആവേഷ് ഖാൻ



ശ്രയസ് ഐയ്യർ, അക്സർ പട്ടേൽ, ദീപക് ചഹർ എന്നിവരെ സ്റ്റാൻഡിബൈ താരങ്ങളായി ടീമിൽ നിലനിർത്തിട്ടുണ്ട്.


ALSO READ : ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക ഏകദിന, ട്വന്റി 20: തിരുവനന്തപുരത്തും മത്സരം



ഓഗസ്റ്റ് 27ന് ശ്രീലങ്ക അഫ്ഗാനിസ്ഥാൻ മത്സരത്തോടെയാണ് ഏഷ്യ കപ്പിന് തുടക്കം കുറിക്കുക. ഏവരും കാത്തിരിക്കുന്ന ഇന്ത്യ പാകിസ്ഥാൻ മത്സരം ഓഗസ്റ്റ് 28ന് നടക്കും. യുഎഇയിൽ വെച്ചാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ദുബായ്, ഷാർജാ സ്റ്റേഡിയങ്ങളിൽ വെച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ദുബായ് അന്തരാഷ്ട്ര സ്റ്റേഡിയം ഇന്ത്യ പാക് മത്സരത്തിന് വേദിയാകും. സെപ്റ്റംബർ 11ന് ഫൈനൽ സംഘടിപ്പിക്കും. 


ഗ്രൂപ്പ് എ യിൽ ഇന്ത്യക്കും പാകിസ്ഥാനും പുറമെ യോഗ്യത നേടുന്ന മറ്റൊരു ടീമും പങ്കെടുക്കും. ശ്രീലങ്കയ്ക്കും അഫ്ഗാനും പുറമെ ബംഗ്ലാദേശാണ് ഗ്രൂപ്പ് ബിയിലുള്ള ടീമുകൾ. ഗ്രൂപ്പ് ഘട്ടങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന ടീം സൂപ്പർ ഫോറിലേക്ക് പ്രവേശിക്കും. സൂപ്പർ 4 ൽ ആദ്യ രണ്ട് സ്ഥാനക്കാർ തമ്മലാണ് സെപ്റ്റംബർ 11ന് നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടുക. ദുബായ് വെച്ചാണ് ഫൈനൽ സംഘടിപ്പിക്കുക.


ALSO READ : IND vs WI: തകർത്തടിച്ച് കാർത്തിക്; ഒന്നാം ട്വന്റി20യിലും വിൻഡീസിനെ നിലത്തുനിർത്താതെ ഇന്ത്യ


2020തിൽ സംഘടിപ്പിക്കാനായിരുന്നു ഏഷ്യ കപ്പ് ആദ്യം തീരുമാനിച്ചിരുന്നത്. കോവിഡും ആദ്യ ലോക്ണിനെ തുടർന്ന ടൂർണമെന്റ് അടുത്ത വർഷത്തേക്ക് മാറ്റിവക്കുകയായിരുന്നു. എന്നാൽ 2021ൽ ശ്രീലങ്കയിൽ വെച്ച് നടത്താൻ തീരുമാനിച്ചിരുന്ന ടൂർണമെന്റ് ഇതേ കാരണത്താൽ 2022ലേക്ക് മാറ്റിവെക്കാൻ എസിസി തീരുമാനിക്കുകയായിരുന്നു. തുടർന്ന് ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീ അസ്തിരത്വം നിൽക്കുന്ന സാഹചര്യത്തിൽ ടൂർണമെന്റിന്റെ വേദി യുഎഇലേക്ക് മാറ്റുകയായിരുന്നു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.