CWG 2022 : പാകിസ്ഥാനെ ആദ്യം എറിഞ്ഞിട്ടു പിന്നെ അടിച്ചിട്ടു; കോമൺവെൽത്തിൽ ഇന്ത്യൻ വനിതകൾക്ക് എട്ട് വിക്കറ്റ് വിജയം

ndia Women vs Pakistan Women Commonwealth Games : ആദ്യം ബാറ്റ് ചെയ്ത പാക് ടീമിന് 100 റൺസ് പോലും നേടാനായില്ല. ഓപ്പണർ സ്മൃതി മന്ദാനയുടെ അർധ-സെഞ്ചുറിയുടെ മികവിൽ ഇന്ത്യയുടെ ജയം അനായസമായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jul 31, 2022, 07:53 PM IST
  • ഗ്രൂപ്പ് എയിലെ മത്സരത്തിൽ പാകിസ്ഥാനെ എട്ട് വിക്കറ്റ് തകർത്താണ് ആദ്യ ജയം സ്വന്തമാക്കിയത്.
  • ആദ്യം ബാറ്റ് ചെയ്ത പാക് ടീമിന് 100 റൺസ് പോലും നേടാനായില്ല.
  • ഓപ്പണർ സ്മൃതി മന്ദാനയുടെ അർധ-സെഞ്ചുറിയുടെ മികവിൽ ഇന്ത്യയുടെ ജയം അനായസമായിരുന്നു.
  • ടോസ് നേടി പാകിസ്ഥാൻ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
CWG 2022 : പാകിസ്ഥാനെ ആദ്യം എറിഞ്ഞിട്ടു പിന്നെ അടിച്ചിട്ടു; കോമൺവെൽത്തിൽ ഇന്ത്യൻ വനിതകൾക്ക് എട്ട് വിക്കറ്റ് വിജയം

ബിർമിങ്ഹാം: കോമൺവെൽത്ത് ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യൻ വനിതാ ടീമിന് ആദ്യ ജയം. ഗ്രൂപ്പ് എയിലെ മത്സരത്തിൽ പാകിസ്ഥാനെ എട്ട് വിക്കറ്റ് തകർത്താണ് ആദ്യ ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാക് ടീമിന് 100 റൺസ് പോലും നേടാനായില്ല. ഓപ്പണർ സ്മൃതി മന്ദാനയുടെ അർധ-സെഞ്ചുറിയുടെ മികവിൽ ഇന്ത്യയുടെ ജയം അനായസമായിരുന്നു.

ടോസ് നേടി പാകിസ്ഥാൻ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 32 റൺസെടുത്ത ഓപ്പണറായ വിക്കറ്റ് കീപ്പർ ബാറ്റർ മുനീബാ അലിയാണ് പാകിസ്ഥാന്റെ ടോപ് സ്കോറർ. 18 ഓവറിൽ 99 റൺസെടുത്ത് ഇന്ത്യ ബോളർമാരുടെ മുന്നിൽ അടിപതറുകയായിരുന്നു പാക് ബാറ്റിങ് സംഘം. ഇന്ത്യക്കായി സ്നേഹ് റാണ, രാധ യാദവ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം സ്വന്തമാക്കി. 

ALSO READ : CWG 2022 : കോമൺവെൽത്തിൽ ഇന്ത്യക്ക് രണ്ടാം സ്വർണം; ഭാരോദ്വഹനത്തിൽ 19കാരനായ ജെറെമിയുടെ സുവർണ നേട്ടം ഗെയിം റിക്കോർഡോടെ

മറുപടി ബാറ്റിങിന് സ്മൃതി മന്ദാന വെടിക്കെട്ടിൽ പാക് ബോളർമാർക്ക് ഒന്നും ചെയ്യാനായില്ല. 42 പന്തിൽ എട്ട് ഫോറുകളും മൂന്ന് സിക്സറുകളുമായി സ്മൃതി 63 റൺസെടുത്തു. സ്മൃതിക്കൊപ്പം ഓപ്പണിങിൽ ഇറങ്ങിയ ഷിഫാലി വെർമയും സബ്ബിനേനി മേഘനയും മികച്ച പിന്തുണ നൽകി. 11.4 ഓവറിൽ ഇന്ത്യ ലക്ഷ്യം കാണുകയായിരുന്നു. 

ഗ്രൂപ്പിൽ എ ആദ്യ മത്സരങ്ങൾ തോറ്റാണ് ഇരു ടീമുകളും നേർക്കുനേരെത്തിയത്. ഇന്ത്യയാകട്ടെ ശക്തരായ ഓസ്ട്രേലിയയോട് മൂന്ന് വിക്കറ്റിന് തോറ്റാണ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിന് ഇന്ന് ഇറങ്ങുന്നത്. ബാർബാഡോസ് വിമണിനോട് 15 റൺസിന് തോറ്റാണ് പാകിസ്ഥാന്റെ എഡ്ജ്ബാസ്റ്റണിൽ ഇന്ത്യക്കെതിരെ ഇറങ്ങിയത്.

ALSO READ : CWG 2022 Updates: റെക്കോര്‍ഡോടെ മീരാഭായി ചനു, കോമൺവെൽത്ത് ​ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം

അതേസമയം ജയത്തോടെ ഗ്രൂപ്പി എയിൽ മികച്ച നെറ്റ് റൺറേറ്റിന്റെ പിൻബലത്തോടെ ഇന്ത്യ ഒന്നാമതെത്തി. രണ്ട് മത്സരത്തിൽ നിന്നും രണ്ടും തോറ്റ പാകിസ്ഥാൻ ഗ്രൂപ്പിൽ അവസാനമായി. ബാർബഡോസ് വിമൺസും ഓസ്ട്രേലിയയുമാണ് ഗ്രൂപ്പ് രണ്ട് മൂന്നും സ്ഥാനങ്ങളിലുള്ളത്. ഓഗസ്റ്റ് മൂന്നാം തിയതി ബാർബഡോസ് വിമണിനെതിരെയാണ് ടൂർണമെന്റിലെ ഇന്ത്യയുടെ അടുത്ത മത്സരം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News