IND vs WI: ട്വന്റി20യിലും വെസ്റ്റിൻഡീസിനെ നിലത്തു നിർത്താതെ ഇന്ത്യ. തകർപ്പൻ ബാറ്റിങ്ങും കിടിലം ബോളിങ്ങും കൂടി ആയപ്പോൾ ഒന്നാം ട്വന്റി20യിൽ 68 റൺസിന്റെ ഉജ്വലജയം ഇന്ത്യ സ്വന്തമാക്കി. ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 190 എടുത്തപ്പോൾ വെസ്റ്റിൻഡീസ് 20 ഓവറിൽ 8 ന് 122 റൺസ് ആണെടുത്തത്. അർധ സെഞ്ചറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമയും (44 പന്തിൽ 64) അവസാനം തകർത്തടിച്ച ദിനേഷ് കാർത്തിക്കുമാണ് ആദ്യം ബാറ്റു ചെയ്ത ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. പ്ലെയർ ഓഫ് ദ മാച്ച് കാർത്തിക്കാണ്.
Also Read: പരമ്പര തൂത്തുവാരി ഇന്ത്യ; വിൻഡീസിനെതിരെ ചരിത്രം സൃഷ്ടിച്ച് ശിഖർ ധവാനും സംഘവും
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിനെ ഇന്ത്യൻ ബോളർമാർ പിടിച്ചു നിർത്തുകയായിരുന്നു. 4 ഓവർ വീതം എറിഞ്ഞ ആർ.അശ്വിൻ, അർഷ്ദീപ് സിങ്, രവി ബിഷ്ണോയി എന്നിവർ യഥാക്രമം വഴങ്ങിയ റൺസ് 22, 24, 26 എന്നിങ്ങനെയാണ് ഒപ്പം 2 വിക്കറ്റുകൾ വീതം വീഴ്ത്തുകയും ചെയ്തു. 20 റൺസെടുത്ത ഷമാർ ബ്രൂക്സാണ് വിൻഡീസിന്റെ ടോപ് സ്കോറർ. രണ്ടാം ട്വന്റി20 തിങ്കളാഴ്ചയാണ്. സൂര്യകുമാർ യാദവാണ് (24) രോഹിത്തിനൊപ്പം ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്തത്. മികച്ച തുടക്കം കിട്ടിയെങ്കിലും അതു മുതലെടുക്കാൻ സൂര്യയ്ക്ക് ആയില്ല. ഹാർദിക് പാണ്ഡ്യയുടെ ഒരു അപ്പർ കട്ട് ശ്രമം തേഡ്മാനിൽ ഒബെദ് മക്കോയിയുടെ കയ്യിലൊതുങ്ങിയതോടെ ഇന്ത്യ 4ന് 102 എന്ന നിലയിലായി. ശേഷം വന്ന രവീന്ദ്ര ജഡേജ (16) രോഹിത്തിനു കൂട്ടു നൽകിയെങ്കിലും 15–ാം ഓവറിൽ രോഹിത്തിനെ ഹെറ്റ്മെയറുടെ കയ്യിലെത്തിച്ച് ഹോൾഡർ വിൻഡീസിന് ആശ്വാസം നൽകി. 7 ഫോറും 2 സിക്സും അടങ്ങുന്നതാണ് രോഹിത്തിന്റെ ഇന്നിങ്സ്.
Also Read: വിവാഹച്ചടങ്ങിൽ സുഹൃത്ത് നൽകിയ സമ്മാനം കണ്ട് നാണിച്ച് വരൻ, ഒപ്പം വധുവും..! വീഡിയോ വൈറൽ
ഒടുവിൽ ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ കാർത്തിക്കും രവിചന്ദ്രൻ അശ്വിനും (13) ചേർന്ന് 25 പന്തുകളിൽ 52 റൺസ് നേടി. കാർത്തിക് 4 ഫോറും 2 സിക്സുമടിച്ചു. അശ്വിൻ ഒരു സിക്സ്. അവസാന 2 ഓവറിൽ മാത്രം ഇന്ത്യ നേടിയത് 36 റൺസ്. ഇതോടെ രാജ്യാന്തര ട്വന്റി20യിലെ റൺവേട്ടക്കാരിൽ ഒന്നാമൻ എന്ന നേട്ടം രോഹിത് ശർമ തിരിച്ചു പിടിച്ചു. രണ്ട് ദിവസം മുമ്പ് രോഹിത്തിന് പകരം ഈ ഫോർമാറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി ന്യൂസിലൻഡിന്റെ ഓപ്പണർ മാർട്ടിൻ ഗപ്‌ടിൽ സ്വന്തമാക്കിയിരുന്നു. ഇപ്പോൾ 3443 റൺസ് നേടിക്കൊണ്ട് ന്യൂസീലൻഡ് താരം മാർട്ടിൻ ഗപ്റ്റിലിനെയാണ് (3399 റൺസ്) രോഹിത് ശർമ്മ പിന്നിലാക്കിയിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...