ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണം. ടെന്നിസ് കോർട്ടിൽ നിന്നാണ് സ്വർണനേട്ടം. പുരുഷന്മാരുടെ ഡബിൾസിൽ രോഹൻ ബൊപ്പണ്ണ-ദിവിജ് ശരൺ സഖ്യമാണ് സ്വർണം നേടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫൈനലിൽ കസാക്കിസ്ഥാന്‍റെ അലക്സാണ്ടർ ബബ്​ലിക്-ഡെന്നിസ് യെവ്സെയേവ് സഖ്യത്തെയാണ് ഇവർ തോൽപിച്ചത്. സ്കോർ: 6-3, 6-4.


നേരത്തെ റോവിങ്ങിൽ നിന്ന് ഇന്ത്യയ്ക്ക് ഒരു സ്വർണവും രണ്ട് വെങ്കലവും ലഭിച്ചിരുന്നു. ഷൂട്ടിങ്ങിൽ നിന്നാണ് മറ്റൊരു മെഡൽ.