ഹാങ്ചോ ഏഷ്യൻ ഗെയിംസ് പുരുഷന്മാരുടെ ക്രിക്കറ്റിൽ ഇന്ത്യക്ക് സ്വർണം. അഫ്ഗാനിസ്ഥാനെതിരെയുള്ള ഫൈനൽ മത്സരം മഴമുലം ഉപേക്ഷിച്ചെങ്കിലും സ്വർണം ഇന്ത്യക്ക് നൽകുകയായിരുന്നു. റാങ്കിങ്ങിൽ അഫ്ഗാനെക്കാളും മെച്ചപ്പെട്ട സ്ഥാനം ഇന്ത്യക്കുള്ളതിനാലാണ് ക്രിക്കറ്റ് ഇന്ത്യൻ പുരുഷ ടീം സുവർണനേട്ടം സ്വന്തമാക്കിയത്. ഇതോടെ ഹാങോചോ ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ സ്വർണം മെഡൽ നേട്ടം 27 ആയി. ആകെ മെഡലുകളുടെ എണ്ണം 102 ആയി. 


COMMERCIAL BREAK
SCROLL TO CONTINUE READING

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ അഫ്ഗാനെ ബാറ്റിങ്ങിനയിക്കുകയായിരുന്നു. ഒരുഘട്ടത്തിൽ അഞ്ചിന് 52 നിലയിൽ 52 എന്ന നിലയിൽ തകർന്ന അഫ്ഗാൻ സ്കോർ ബോർഡ് 100 കടത്തിയത് ഷഹിദുള്ള ക്യാപ്റ്റൻ ഗുൽബാദിൻ നെയ്ബ് എന്നിവരുടെ ചെറുത്ത് നിൽപ്പിലാണ്. മത്സരം 18 ഓവർ പിന്നിട്ടിപ്പോഴാണ് മഴ വില്ലനായിയെത്തിയത്. ഇന്ത്യക്കായി അർഷ്ദീപ് സിങ്, ശിവം ദൂബെ, ഷഹ്ബാസ് അഹമ്മദ്. രവി ബിഷ്നോയി എന്നിവർ ഒരോ വിക്കറ്റുകൾ വീതം നേടി.


ALSO READ : Asian Games 2023: ഇതുവരെ 100..! വനിതകളുടെ കബഡിയിലും പുരുഷന്മാരുടെ അമ്പെയ്ത്ത് മത്സരത്തിലും സ്വർണ്ണ തിളക്കവുമായി ഇന്ത്യ


ചരിത്രത്തിൽ ആദ്യമായിട്ടാണ് ഏഷ്യൻ ഗെയിംസിൽ ഒരു മത്സരയിനമായി ക്രിക്കറ്റിന് ഉൾപ്പെടുത്തുന്നത്. ലോകകപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ രണ്ടാംനിര താരങ്ങളെയാണ് ചൈനയിലേക്കയച്ചത്. റുതുരാജ് ഗെയ്ക്വാദാണ് ഇന്ത്യയെ ടൂർണമെന്റിൽ നയിച്ചത്.


ചരിത്രത്തിലെ ഏറ്റവും മികച്ച മെഡൽ കൊയ്ത്താണ് ഹാങ്ചോയിൽ ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. ഏഷ്യൻ ഗെയിംസ് മെഡൽ നേട്ടത്തിൽ ഇന്ത്യ കന്നി സെഞ്ചുറി കുറിക്കുകയും ചെയ്തു. കബഡിയിൽ ഇറാനെ തോൽപിച്ച് പുരുഷന്മാരുടെ ടീം കൂടി സ്വർണം നേടിയതോടെ  ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 105 ആയി. കൂടാതെ ഗുസ്തിയിൽ 86 കിലോയിൽ ദീപക് പൂനിയ വെള്ളിയും വനിത ഹോക്കിയിൽ വെങ്കലവും ഇന്ത്യ  സ്വന്തമാക്കി. ഇതോടെ ആകെ  28 സ്വർണം, 36 വെള്ളി, 41 വെങ്കലം എന്നിങ്ങിനെയാണ് ഹാങ്ചോയിലെ ഇന്ത്യയുടെ ഇതുവരെയുള്ള പ്രകടനം.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.