പന്ത് ചുരണ്ടല്‍ വിവാദം: ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് രാജിവെച്ചു
ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിനിടെ പന്തില്‍ കൃത്രിമം കാണിച്ചുവെന്ന വിവാദത്തെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ ടീം ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് രാജിവെച്ചു. പന്തില്‍ തിരിമറി കാട്ടിയ എന്ന ആരോപണത്തിന്റെ പേരില്‍ ക്രിക്കറ്റ് ലോകമൊന്നാകെ മിത്തിന് എതിരായതിന് പിന്നാലെയാണ് സ്റ്റീവ് സ്മിത്ത് രാജിവെച്ചത്.
കേപ്ടൗൺ: ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിനിടെ പന്തില്‍ കൃത്രിമം കാണിച്ചുവെന്ന വിവാദത്തെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ ടീം ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് രാജിവെച്ചു. പന്തില്‍ തിരിമറി കാട്ടിയ എന്ന ആരോപണത്തിന്റെ പേരില്‍ ക്രിക്കറ്റ് ലോകമൊന്നാകെ സ്മിത്തിന് എതിരായതിന് പിന്നാലെയാണ് രാജിവെച്ചത്.
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ കാമറൂണ്‍ ബാൻക്രോഫ്റ്റ് സാൻഡ്പേപ്പർ ഉപയോഗിച്ച് പന്ത് ചുരണ്ടുന്ന വീഡിയോ പുറത്തുവന്നതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്.
ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കുറ്റം സമ്മതിക്കാന്‍ ഓസ്ട്രേലിയ നിര്‍ബന്ധിതമാവുകയായിരുന്നു. വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും സ്ഥാനമൊഴിഞ്ഞു. വിക്കറ്റ് കീപ്പര്‍ ടിം പെയ്നാണ് ഓസീസിന്റെ പുതിയ ക്യാപ്റ്റന്‍.