ദുബായ്: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് യുഎഇയിലാണ് ഈ വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങള്‍ നടക്കുന്നത്. ഇതിനിടെയും കൊറോണ വൈറസ് മഹാമാരി IPL ടീമുകളെയും BCCI യെയും പ്രതിസന്ധിയിലാക്കി. ചെന്നൈ സൂപ്പര്‍ കിംഗ്സി(Chennai Super Kings)ലെ രണ്ടു താരങ്ങളടക്കം 13 പേര്‍ക്കാണ് ഇതുവരെ IPL സംഘത്തില്‍ രോഗം സ്ഥിരീകരിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചെന്നൈയെ കുറിച്ച് ഒന്നും പറയാനില്ല, IPL നടക്കുമെന്ന് പ്രതീക്ഷ -ഗാംഗുലി


കൊറോണ വൈറസ് (Corona Virus) പരിശോധനകള്‍ക്ക് മാത്രമായി BCCI ചിലവാക്കുന്നത് 10 കോടിയോളം രൂപയാണ് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. IPL-ല്‍ ആകെ ഇരുപതിനായിരത്തോളം കൊറോണ വൈറസ് പരിശോധനകള്‍ നടത്തേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് IPL മത്സരങ്ങള്‍ നടത്തുക. 


'കുഞ്ഞുങ്ങളെക്കാള്‍ വലുതായി ഒന്നുമില്ല' -റെയ്ന


IPLനായി യുഎഇയിലേക്ക് പോകുന്നത് വരെയുള്ള ചിലവുകള്‍ അതാത് ടീമുകളാണ് വഹിച്ചത്. എന്നാല്‍, ദുബായിലെത്തിയ ശേഷമുള്ള COVID-19 പരിശോധന ചിലവുകള്‍ നിര്‍വഹിക്കേണ്ടത് BCCI ആണ്. ഓഗസ്റ്റ് 20 മുതലാണ് IPL മത്സരങ്ങള്‍ക്കായി ടീമുകള്‍ യുഎഇയില്‍ എത്തിതുടങ്ങിയത്.


മറ്റുള്ളവര്‍ PPE കിറ്റില്‍, മാസ്ക് പോലുമില്ലാതെ ചെന്നൈ ടീം; പരിശീലന ക്യാമ്പ് ആശയം ധോണിയുടേത്?


യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിപിഎസ് ഹെല്‍ത്ത്കെയര്‍ എന്ന സ്ഥാപനത്തിനാണ് IPLനായി ദുബായിലെത്തിയ താരങ്ങളുടെ കൊറോണ പരിശോധനയ്ക്കുള്ള ചുമതലയെന്ന് BCCI ഉദ്യോഗസ്ഥന്‍ PTIയോട് പറഞ്ഞു.എത്ര പരിശോധനകളാണ് വേണ്ടിവരികയെന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും ഏകദേശം 20,000 പരിശോധനകള്‍ വേണ്ടിവരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.


റെയ്നയുടെ ബന്ധുക്കള്‍ക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഒരാള്‍ മരിച്ചു, 4 പേര്‍ക്ക് ഗുരുതരം


ഒരു പരിശോധനയ്ക്ക് 200 ദിര്‍ഹമാണ് ചിലവെന്നും IPL-മായി ബന്ധപ്പെട്ട പരിശോധനകള്‍ക്ക് മാത്രം നിയോഗിച്ചിരിക്കുന്നത് 75 ആരോഗ്യപ്രവര്‍ത്തകരെയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. അതേസമയം, ചെന്നൈ സൂപ്പര്‍ കിംഗ്സ് സംഘത്തിലെ പതിമൂന്ന് പേരുടെയും അവസാനത്തെ പരിശോധന ഫലം നെഗറ്റീവായി.