മെൽബൺ: Boxing Day Test ൽ ബാറ്റിങ്ങിലും ഇന്ത്യൻ ആധിപത്യം. ആദ്യ ടെസ്റ്റിലെ ചീട്ടുകൊട്ടാരങ്ങളായി മാറിയ ഇന്ത്യൻ ബാറ്റിൻ നിരയല്ല ഇന്ന് മെൽബണിൽ അജിങ്ക്യ രഹാനയുടെ കീഴിൽ ഇറങ്ങിയിരിക്കുന്നതെന്ന് നിസംശയം പറയാം. ഒന്നാം ദിനത്തിൽ ഇന്ത്യയുടെ ബോളിങ്ങിൽ നായകൻ രഹാനെ പുറത്തിറക്കി തന്ത്രങ്ങൾ കഴിഞ്ഞ ദിവസം നിരൂപക പ്രശംസ നേടിയിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് താരത്തിന്റെ ഒറ്റായാൾ പോരട്ടം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഇന്നിങ്സ്. അത് താരത്തിന് ഈ നൂറ്റാണ്ടിൽ സച്ചിന് ടെൻഡുൽക്കറിന് ശേഷം മെൽബണിൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ കളിക്കാരനെന്ന് റെക്കോർഡിന്  അർഹനാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

36 റൺസെന്ന് നിലയിലാണ് രണ്ടാം ദിനം ഇന്ത്യ കളി ആരംഭിക്കുന്നത്. യുവതാരം ശുഭ്മാൻ ​ഗിൽ അതിവേ​ഗം സ്കോർ ഉയ‍ർത്താൻ ശ്രമിച്ചപ്പോൾ പരിചയ സമ്പന്നനായ ചേത്വേശർ പൂജാര മെല്ലെ ബാറ്റ് വീശിയാണ് ബാറ്റിങ് തുടർന്നത്. ഇരുവരും ചേർന്ന് 50 റൺസ് കൂട്ടുകെട്ട് ഉയർത്തിയതിന് ശേഷം ആദ്യ ​ഗിൽ പുറത്താക്കുകയും, പിന്നാലെ പൂജാരയും ഔട്ടാകുകയും ചെയ്തു. തുടർന്നാണ് നായകൻ അജിങ്ക്യ രഹാനെ (Ajinkya Rahane) ബാറ്റിങിന്റെ ദൗത്യം ഏറ്റെടുക്കുന്നത്. ഹുനുമാൻ വിഹാരിക്കൊപ്പം മെല്ലെ അടിത്തറ പാകി ടീം സ്കോ‌‍ർ ഉയ‌ർത്താൻ ശ്രമിക്കുകയായിരുന്നു രഹാനെ. ഇരുവരും ചേർന്ന് ഇന്ത്യക്ക് അടുത്ത ഒരു 50 റൺസ് കൂട്ടുകെട്ട് സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ അതിന് തൊട്ട് പിന്നാലെ വിഹാരിയെ പുറത്താക്കി ലയൺ അപകടകരമാകുമെന്ന് കരുതിയ കൂട്ടുകെട്ട് ഭേദിക്കുകയായിരുന്നു.


ALSO READ: ഇത് വിവേചനം, കോഹ്​ലിക്ക്​ അവധി, നടരാജന്‍ ഇതുവരെയും കുട്ടിയെ കണ്ടില്ല; ഗാവസ്​കര്‍


തുടർന്ന് വിക്കറ്റ് കീപ്പർ ഋഷഭ് പന്തും (Rishabh Pant) ചേർന്ന് മൂന്നാമത്തെ ഇന്ത്യയുടെ പാർട്ടണർഷിപ്പ് രഹാനെ ഉയർത്തി. ​ഗില്ലിനെ പോലെ പന്തും സ്കോറിങ് വേ​ഗത ഉയർത്താനാണ് ശ്രമിച്ചത്. എന്നാൽ അതിനിടെ താരത്തിന്റെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. തുടർന്നാണ് ഇന്ത്യയുടെ ഇന്നിങ്സിലെ ഏറ്റവും മികച്ച് കൂട്ടുകെട്ടുയർന്നത്. ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയ്ക്കൊപ്പം കൂടി ആറാം വിക്കറ്റിൽ നായകൻ രഹാനെ സെഞ്ചുറി പാ‌ട്ടണർഷിപ്പ് ഉയ‌‍ത്തി. അതിനിടെ രഹാനെ തന്റെ കരിയറിലെ 11-ാം ടെസ്റ്റ് സെഞ്ചുറിയും സ്വന്തമാക്കി. ഓസീസ് താരങ്ങൾ നൽകിയ നിരവധി അവസരങ്ങളും താരത്തിന് രക്ഷയായി തീർന്നു. രണ്ട് വട്ടമാണ് ഓസ്ട്രേലിയൻ താരങ്ങൾ രഹാനയുടെ ക്യാച്ച് വിട്ടുകളഞ്ഞത്. ഇന്ന് രൂപമെടുത്ത രണ്ട് ഫിഫ്റ്റി പാർട്ടണർഷിപ്പിലും ഒരു സെഞ്ചുറി കൂട്ടുകെട്ടിലും ഇന്ത്യൻ നായകൻ രാഹനെയുടെ പങ്കാളിത്തമുണ്ടായിരുന്നു. 


ALSO READ: Boxing Day Test: ബുമ്രയുടെയും അശ്വിന്റെയും പഞ്ചിൽ ഓസീസ് 195 ന് പുറത്ത്


ഇതോടെ ഇന്ന് ഓസ്ട്രേലിയക്കെതിരെ ഇന്ത്യ 82 റൺസ് ലീഡാണ് ഇന്ത്യ ഉയർത്തിയിരിക്കുന്നത്. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 277 റൺസെന്ന നിലയിലാണ്. 200 പന്തിൽ 104 റൺസുമായി ക്യാപ്റ്റൻ രഹാനെയും 104 പന്തിൽ 40 റൺസുമായി ഓൾറൗണ്ടർ ജഡേജയുമാണ് (Ravindra Jadeja) ക്രീസിലുള്ളത്. ഓസ്ട്രേലിയക്കായി മിച്ചൽ സ്റ്റാക്കും, പാറ്റ് കമ്മിൻസും രണ്ട് വിക്കറ്റുകൾ വീതം നേടി. നാഥാൻ ലിയോണാണ് മറ്റൊരു വിക്കറ്റിനുടമ. ആദ്യ ദിനത്തിൽ ഇന്ത്യ ആതിഥേയരായ ഓസ്ട്രേലിയയെ 195 റൺസിനെ പുറത്താക്കുകയായിരുന്നു.


കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy