പാരീസ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിലെ ആദ്യപാദ പ്രീക്വാർട്ടറിൽ സ്പാനീഷ് വമ്പന്മാരായ ബാഴ്സലോണയ്ക്ക് തോൽവി. ​  പാരീസ് സാൻ ഷെയർമയിനോടു ബാഴ്സ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് തോൽവി ഏറ്റുവാങ്ങിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പിഎസ്ജിക്ക് വേണ്ടി ഏയ്ഞ്ചൽ ഡി മരിയ(18,55) ഇരട്ട ഗോളും ജൂലിയൻ ഡക്സ്ലർ(40), എഡിൻസണ്‍ കവാനി(71) എന്നിവർ ഓരോ ഗോൾ വീതവും നേടി. മെസി, സുവാരസ്​, നെയ്മർ എന്നീ ത്രയത്തെ പിടിച്ച്​ കെട്ടിയാണ്​ പി.എസ്​.ജി ആവേശ വിജയം സ്വന്തമാക്കിയത്​. 


കളിയുടെ ഒരു ഘട്ടത്തിലും ആധിപത്യം നേടാൻ ബാഴ്സിലോണക്ക്​ സാധിച്ചില്ല. ആദ്യ പകുതിയിൽ രണ്ട്​ ഗോളിന്​ മുന്നിലെത്തിയ പി.എസ്​.ജി രണ്ടാം പകുതിയിലും ബാഴ്​സിലോണക്ക്​ തിരിച്ച്​ വരവിനുള്ള അവസരം നൽകിയില്ല. മാർച്ച്​ 9നാണ്​ രണ്ടാം പാദ മൽസരം.


രണ്ടാം പാദത്തിലും മികച്ച കളി പുറത്തെടുത്താൽ പിഎസ്ജിക്ക് ക്വാർട്ടറിലേക്ക് കടക്കാം. കഴിഞ്ഞ നാലു സീസണായി ഫ്രഞ്ച് ചാന്പ്യന്മാർക്ക് ക്വാർട്ടറിനപ്പുറം കടക്കാനായിട്ടില്ല.