മാഡ്രിഡ്: റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്‍റെ ഫൈനലില്‍. സെമി ഫൈനലിന്റെ ഇരുപാദങ്ങളിലുമായി അത്‌ലറ്റിക്കോ മാഡ്രിഡിനെ 2-4ന് തോല്‍പ്പിച്ചാണ് റയല്‍ കലാശപ്പോരാട്ടത്തിന് അര്‍ഹരായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബു​ധ​നാ​ഴ്​​ച രാ​ത്രി ന​ട​ന്ന ര​ണ്ടാം പാ​ദ സെ​മി​യി​ൽ അ​ത്​​ല​റ്റി​കോ​യോ​ട്​ 1-2ന്​ ​തോ​റ്റെ​ങ്കി​ലും ആ​ദ്യ പാ​ദ​ത്തി​ലെ 3-0 വി​ജ​യ​ത്തി​ന്‍റെ ക​രു​ത്തും 4-2​െൻ​റ അ​ഗ്ര​ഗേ​റ്റു​മാ​യി സി​ദാ​ന്‍റെ കു​ട്ടി​ക​ൾ ക​ലാ​​ശ​പ്പോ​രി​ന്​ യോ​ഗ്യ​ത നേ​ടി. സോ​ൾ നി​ഗ​സും ഗ്രീ​സ്​​മാ​നും അ​ത്​​ല​റ്റി​കോ​ക്കാ​യി വ​ല കു​ലു​ക്കി​യ​പ്പോ​ൾ ഇ​സ്​​കോ​ റ​യ​ലി​െ​ൻ​റ ഏ​ക ഗോ​ൾ കു​റി​ച്ചു. ഫൈ​ന​ലി​ൽ യു​വ​ൻ​റ​സാ​ണ്​ റ​യ​ലി​ന്‍റെ എ​തി​രാ​ളി​ക​ൾ. 


ആദ്യ പാദത്തിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഹാട്രിക്കിന്‍റെ ബലത്തിൽ റയൽ എതിരില്ലാത്ത മൂന്നു ഗോളിന് ജയിച്ചിരുന്നു. ജൂൺ നാലിന് വെയില്‍സിന്റെ തലസ്ഥാനമായ കാർഡിഫിൽ നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ ഇറ്റാലിയൻ ശക്തികളായ യുവന്റസാണ് റയലിന്റെ എതിരാളികൾ. ഫ്രഞ്ച് ക്ലബ് മൊണോക്കോയെ തകർത്താണ് യുവന്റസ് കലാശപ്പോരിന് അർഹത നേടിയത്.