ബോള്‍ട്ടിന് കൊവിഡ്; സമ്പര്‍ക്ക പട്ടികയില്‍ ഗെയ്ലും, ആദ്യ പരിശോധന ഫലം പുറത്ത്!
``എല്ലാ സുഹൃത്തുക്കളില്‍ നിന്നും തത്കാലം വിട്ടുനില്‍ക്കുകയാണ്. രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ഞാന്‍ ക്വാറന്‍റീനില്‍ പ്രവേശിക്കുകയാണ്.` -ബോള്‍ട്ട് (Usain Bolt) പറഞ്ഞു.
കിംഗ്സ്റ്റണ്‍: ജമൈക്കയുടെ അറ്റ്ലറ്റിക്സ് താരം ഉസൈന്‍ ബോള്‍ട്ടിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. മുപ്പത്തിനാലാം പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് പിന്നാലെയാണ് താരത്തിന് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഫുട്ബോള്‍ താരം റഹിം സ്റ്റൈര്‍ലിംഗ്, ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ എന്നിവരും ബോള്‍ട്ടിന്റെ പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.
Viral Video: 'പൊട്ടികരഞ്ഞ്' ഗെയ്ല്‍, പൊട്ടിചിരിച്ച് അമ്പയര്‍!
ബോള്‍ട്ട് തന്നെയാണ് ഇക്കാര്യം തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ച വീഡിയോയിലൂടെ അറിയിച്ചത്. 'എല്ലാവര്‍ക്കും സുപ്രഭാതം. എനിക്ക് COVID 19 സ്ഥിരീകരിച്ചു. ശനിയാഴ്ചയായിരുന്നു പരിശോധന. ഐസോലേഷനില്‍ തുടരാന്‍ ഒരുങ്ങുകയാണ്. എല്ലാ സുഹൃത്തുക്കളില്‍ നിന്നും തത്കാലം വിട്ടുനില്‍ക്കുകയാണ്. രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ഞാന്‍ ക്വാറന്‍റീനില്‍ പ്രവേശിക്കുകയാണ്.' -ബോള്‍ട്ട് (Usain Bolt) പറഞ്ഞു.
വിരമിക്കല്‍ വാര്‍ത്ത നിഷേധിച്ച് ഗെയ്ല്‍!!
ആരോഗ്യ മന്ത്രാലയത്തെ ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാനുള്ള ശ്രമത്തിലാണെന്നും എല്ലാവരും സുരക്ഷിതരായി തുടരണമെന്നും അദ്ദേഹം പറഞ്ഞു. IPL പതിമൂന്നാം സീസണ്‍ മത്സരങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇതെന്നതാണ് ശ്രദ്ധേയം.
കറുത്തവനായതിൽ അപമാനിക്കപ്പെട്ടിട്ടുണ്ട്, തുറന്നു പറച്ചിലുമായി ക്രിസ് ഗെയ്ൽ
ബോള്‍ട്ടിന്റെ സമ്പര്‍ക്ക പട്ടികയില്‍ ഗെയ്ലും (Chris Gayle) ഉള്‍പ്പെട്ടതിനാല്‍ ഇത് അദ്ദേഹത്തിന്റെ IPL ഒരുക്കത്തെ ബാധിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍, ഗെയ്ലിന്റെ ആദ്യ കൊറോണ വൈറസ് (Corona Virus) പരിശോധന ഫലം നെഗറ്റീവാണ്. മറ്റ് രണ്ടു പരിശോധന ഫലങ്ങള്‍ കൂടി നെഗറ്റീവായാല്‍ മാത്രമേ താരം IPL ഒരുക്കങ്ങള്‍ ആരംഭിക്കൂ എന്നാണ് റിപ്പോര്‍ട്ട്.