സ്പെയിന്‍: ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം ക്രിസ് ഗെയ്ല്‍.
ഇന്ത്യക്കെതിരായ മൂന്നാം ഏകദിന പരമ്പരയ്ക്കു ശേഷം ഗെയ്ല്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
എന്നാല്‍, വിരമിക്കല്‍ സംബന്ധമായി ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ലെന്നും ഏതെങ്കിലും വിരമിക്കലിനെ കുറിച്ച് പറഞ്ഞിട്ടില്ലെന്നും ഗെയ്ല്‍ പറഞ്ഞു.
കരിയറിലെ അവസാന ഇന്നി൦ഗ്സെന്ന് ലോകം ഉറപ്പിച്ച മൂന്നാം ഏകദിനത്തില്‍ തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ തകര്‍ത്തടിച്ച അദ്ദേഹം 41 പന്തില്‍ 72 റണ്‍സെടുത്ത് പുറത്തായിരുന്നു.
അഞ്ചുസിക്സറുകളും എട്ടു ബൗണ്ടറികളും ഗെയ്ലിന്‍റെ ഇന്നി൦ഗ്സില്‍ ഉള്‍പ്പെടും.
ഉജ്വല ഇന്നി൦ഗ്സിന് ശേഷം ഇന്ത്യന്‍ താരങ്ങള്‍ ഗെയ്ലിന് വിടനല്‍കുകയും സ്റ്റേഡിയത്തിലെ കാണികള്‍ ആര്‍പ്പുവിളികളോടെയാണ് യാത്രയാക്കുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് താന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന വാര്‍ത്തയുമായി ഗെയില്‍ രംഗത്തെത്തിയത്.
The question you've all been asking..has @henrygayle retired from ODI cricket? #MenInMaroon #ItsOurGame pic.twitter.com/AsMUoD2Dsm
— Windies Cricket (@windiescricket) August 14, 2019
മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് മറുപടിയായി വിരമിക്കുന്നില്ലെന്ന് ഗെയ്ല്‍ പറയുന്ന പത്ത് സെക്കന്‍ഡ് വീഡിയോ ദൃശ്യം വിന്‍ഡീസ് ക്രിക്കറ്റിന്‍റെ ട്വിറ്റര്‍ പേജിലാണ് പ്രത്യക്ഷപ്പെട്ടത്.
വിന്‍ഡീസ് ക്രിക്കറ്റില്‍ തുടര്‍ന്നമുണ്ടാവുമോയെന്ന ചോദ്യത്തിന് അതെയെന്നും പുതിയൊരു അറിയിപ്പ് വരുന്നതു വരെ തുടരുമെന്നും ഗെയ്ല്‍ വ്യക്തമാക്കി.
ഇന്ത്യക്കെതിരായ പരമ്പരയ്ക്കു ശേഷം അഫ്ഗാനിസ്താനുമായി മൂന്നു ടി20കളും മൂന്ന് ഏകദിനങ്ങളും ഒരു ടെസ്റ്റും നവംബറില്‍ വിന്‍ഡീസ് കളിക്കുന്നുണ്ട്.
അതിനു ശേഷം വിന്‍ഡീസ് ടീം ഇന്ത്യയില്‍ പര്യടനം നടത്തും. ഡിസംബറിലാണ് വിന്‍ഡീസ് ഇന്ത്യയിലേക്കു വരുന്നത്. മൂന്നു വീതം ഏകദിനങ്ങളും ടി20ുകളും വിന്‍ഡീസ് ഇന്ത്യക്കെതിരേ കളിക്കും.