Copa America 2021 : ബ്രസീൽ തുടർച്ചയായി രണ്ടാം തവണയും കോപ്പ അമേരിക്ക ഫൈനലിൽ, സെമിയിൽ കാനറികൾ പെറുവിനെ മറികടന്നത് ഏകപക്ഷീയമായ ഒരു ഗോളിന്
Neymar Jr പക്വേറ്റയ്ക്ക് ഗോൾ നേടാൻ അവസരം ഒരുക്കുകയായിരുന്നു. അത് പക്വേറ്റയ്ക്ക് യാതൊരു സമ്മർദമില്ലാതെ പെറുവിന്റെ ഗോൾ വലയ്ക്കുള്ളിൽ എത്തിക്കാൻ സാധിച്ചു. ക്വാർട്ടറിൽ ചിലിക്കെതിരെ നേടിയ ഏക ഗോളും പക്വേറ്റയായിരുന്നു.
Rio de Janeiro : കോപ്പ അമേരിക്കയിൽ തുടർച്ചയായി രണ്ടാം തവണയും ഫൈനലിലേക്ക് പ്രവേശിച്ച് ബ്രസീൽ (Brazil). ഇന്ന് പുലർച്ചെ നടന്ന ആദ്യ സെമിയിൽ ഏകപക്ഷീയമായ ഒരു ഗോളിന് പെറുവിനെ (Peru) തോൽപിച്ചാണ് കാനറികൾ തുടർച്ചയായ രണ്ടാം തവണയിൽ കോപ്പ അമേരിക്കയുടെ (COPA America 2021) കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ലൂക്കസ് പക്വേറ്റയാണ് (Lucas Paqueta) ബ്രസീലിനായി ഗോൾ നേടിയത്.
35-ാം മിനിറ്റിലാണ് ബ്രസീൽ തങ്ങളുടെ വിജയഗോൾ കണ്ടെത്തിയത്. റിച്ചാലിസണിൽ നിന്ന് ലഭിച്ച പാസ് അതിസുന്ദരമായി ട്രിബിൾ ചെയ്ത് ബോക്സിനുള്ളിലേക്ക് പ്രവേശിച്ച നെയ്മർ പക്വേറ്റയ്ക്ക് ഗോൾ നേടാൻ അവസരം ഒരുക്കുകയായിരുന്നു. അത് പക്വേറ്റയ്ക്ക് യാതൊരു സമ്മർദമില്ലാതെ പെറുവിന്റെ ഗോൾ വലയ്ക്കുള്ളിൽ എത്തിക്കാൻ സാധിച്ചു. ക്വാർട്ടറിൽ ചിലിക്കെതിരെ നേടിയ ഏക ഗോളും പക്വേറ്റയായിരുന്നു.
എന്നാൽ ഫിനിഷിങിലെ പിഴവ് ബ്രസീൽ കൂടുതൽ ഗോളുകൾ സ്വന്തമാക്കുനുള്ള അവസരം നഷ്ടപ്പെടുത്തുകയായിരുന്നു. പിന്നീട് മത്സരം ബ്രസീലിയൻ താരങ്ങളും പെറുവിയൻ ഗോൾ കീപ്പർ പെഡ്രോ ഗാലെസ് തമ്മിലായി. ഏകദേശം ഏഴോളം അവസരങ്ങളാണ് ആദ്യ പകുതിയിൽ തന്നെ ബ്രസീൽ സൃഷ്ടിച്ചത്.
തുടർന്ന് രണ്ടാം പകുതിയിൽ അൽപം മത്സരം കൈയ്യിൽ എത്തിക്കാൻ ശ്രമം നടത്തി. രണ്ട് അവസരങ്ങളിൽ പെറുവിന് ലഭിച്ചെങ്കിലും അത് മാഞ്ചസ്റ്റർ സിറ്റി ഗോൾകീപ്പർ എഡേഴ്സൺ രക്ഷകനായി. പിന്നീട് ബ്രസീൽ പ്രതിരോധത്തിലേക്ക് മാറുകായിരുന്നു.
ALSO READ : COPA America 2021: എതിരില്ലാത്ത 4 ഗോളുകൾക്ക് പെറുവിനെ തകർത്ത് ബ്രസീൽ
നാളെ പുലർച്ചെ നടക്കുന്ന കോപ്പ അമേരിക്ക 2021ന്റെ രണ്ടാം സെമിയിൽ അർജന്റീന കൊളംബിയ നേരിടും. നാളെ മെസിയും സംഘവും ജയിച്ചാൽ 13 വർഷങ്ങൾക്ക് ശേഷം ഒരു ബ്രസീൽ അർജന്റീന ഫൈനൽ കാണാൻ സാധിക്കും. 2007ലാണ് അവസാനമായി ഇരു ടീമുകളും കോപ്പ അമേരിക്ക ഫൈനലിൽ ഏറ്റ് മുട്ടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...