COPA America 2021 : കോപ്പ അമേരിക്ക 2021ൽ അർജന്റീനയ്ക്ക് ആദ്യ ജയം, കരുത്തരായി യുറുഗ്വയെ തകർത്തത് ഏകപക്ഷീയമായ ഒരു ഗോളിന്

Lionel Messi യുടെ ക്രോസിൽ Guido Rodriguez അർജന്റീനയ്ക്കായി ഗോൾ നേടിയത്. 

Written by - Zee Malayalam News Desk | Last Updated : Jun 19, 2021, 03:08 PM IST
  • തുടക്കം മുതൽ തന്നെ മെസിയും സംഘവും കളിയുടെ ആധിപത്യം നേടിയെടുക്കുകയായിരുന്നു.
  • ഏഴാം മിനിറ്റിൽ അത് സൂചനയായി മെസി ഒരു ലോങ് റേഞ്ചർ തുടത്ത് വിടുകയും ചെയ്തു.
  • എന്നാൽ യുറുഗ്വയിൻ ഗോൾ കീപ്പർ മ്യൂസ്ലേല സേവ് ചെയ്യുകയും ചെയ്തു.
  • അർജന്റീന മെസിയുടെ ക്രേസിൽ ഹെഡ്ഡറിലൂടെ ഏക ഗോൾ കണ്ടെത്തുകയായിരുന്നു
COPA America 2021 : കോപ്പ അമേരിക്ക 2021ൽ അർജന്റീനയ്ക്ക് ആദ്യ ജയം, കരുത്തരായി യുറുഗ്വയെ തകർത്തത് ഏകപക്ഷീയമായ ഒരു ഗോളിന്

Brasilia : കോപ്പ അമേരിക്കയിലെ (Copa America 2021) കരുത്തരായ അർജന്റീന യുറുഗ്വെ മത്സരത്തിൽ ലയണൽ മെസിക്കും (Lionel Messi) സംഘത്തിനും ജയം. ഗ്രൂപ്പ് ബിയിലെ പോരാട്ടത്തിൽ ഏകപക്ഷീയ ഒരു ഗോളിനാണ് അർജന്റീന യുറുഗ്വായെ (Argentina vs Uruguay) തോൽപ്പിച്ചത്. ഗ്വെയ്ഡോ റോഡ്രിഗസാണ് (Guido Rodriguez) അർജന്റീനയ്ക്കായി ഗോൾ നേടിയത്.

നാല് പ്രധാന മാറ്റങ്ങളുമായിട്ടാണ് അർജന്റീന യുറുഗ്വായ്ക്കെതിരെ ഇറങ്ങിയത്. തുടക്കം മുതൽ തന്നെ മെസിയും സംഘവും കളിയുടെ ആധിപത്യം നേടിയെടുക്കുകയായിരുന്നു. ഏഴാം മിനിറ്റിൽ അത് സൂചനയായി മെസി ഒരു ലോങ് റേഞ്ചർ തുടത്ത് വിടുകയും ചെയ്തു. എന്നാൽ യുറുഗ്വയിൻ ഗോൾ കീപ്പർ മ്യൂസ്ലേല സേവ് ചെയ്യുകയും ചെയ്തു.

ALSO READ : COPA America 2021: എതിരില്ലാത്ത 4 ഗോളുകൾക്ക് പെറുവിനെ തകർത്ത് ബ്രസീൽ

തുടർന്ന് ആക്രമണം നടത്തിയ അർജന്റീന 13-ാം മിനിറ്റിൽ തന്നെ ലീഡ് എടുക്കുകയായിരുന്നു. മെസിയുടെ ക്രേസിൽ ഹെഡ്ഡറിലൂടെ ഏക ഗോൾ കണ്ടെത്തുകയായിരുന്നു. ഹെഡ്ഡർ പോസിറ്റിൽ തട്ടിയെങ്കിലും കൃ്ത്യമായി യുറുഗ്വെയിൻ ഗോൾ വലയ്ക്കുള്ളിൽ പ്രവേശിച്ചു. 

ALSO READ : COPA America 2021 : Lionel Messi മഴവില്ല് വിരിയിച്ചു, പക്ഷെ അർജന്റീനയ്ക്ക് സമനില മാത്രം

ഒരു പ്ലേമേക്കറായി തന്നെ മെസി തുടരുകയായിരുന്നു മത്സരത്തി. പല അവസരങ്ങൾക്കും മെസി വഴി ഒരുക്കിയിരുന്നു. രണ്ടാം പകുതിയിൽ ലീഡ് ഉയർത്തുന്നതിന് പകരം പ്രതിരോധത്തിന് ഊന്നൽ നൽകി. ഈ സമയം യുറുഗ്വയെ ആക്രമണം കൂടുതൽ അഴിച്ച് വിടാൻ തുടങ്ങി. പക്ഷെ ഗോൾ മാത്രം നേടാൻ സാധിച്ചില്ല. 80-ാം മിനിറ്റിൽ യുറുഗ്വെയിൻ ബോക്സിന്റെ പുറത്ത് ഒരു ഫ്രീകിക്ക് ലഭിച്ചെങ്കിലും ചിലിക്കെതിരെ പോലെ താരത്തിന് ഇന്ന് അത് ഗോളാക്കി മാറ്റാൻ സാധിച്ചില്ല. 

ALSO READ : Copa America 2021 : ഉദ്ഘാടന മത്സരത്തിൽ ചാമ്പ്യന്മാരായ ബ്രസീലിന് തകർപ്പൻ ജയം, ആദ്യ മത്സരത്തിനായി അർജന്റീനാ ഇന്ന് ഇറങ്ങും

മറ്റൊരു മത്സരത്തിൽ ചിലി ബൊളീവിയ്ക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചു. പത്താം മിനിറ്റിൽ ബെൻ ബ്രെറെട്ടണാണ് ചിലിക്കായി ഗോൾ നേടിയത്. ഇനി ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം 21ന് വെളുപ്പിനെയാണ് മത്സരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News