Copa America 2021 : ഒരു ബ്രസീൽ അർജന്റീന ഫൈനൽ ഉണ്ടാകുമോ? കോപ്പ അമേരിക്കയിൽ നാളെ വെളുപ്പിനെ ആദ്യ സെമി, ബ്രസീൽ പെറുവിനെ നേരിടും

Copa America 2021 ആദ്യ സെമി നാളെ വെളുപ്പിനെ. നിലവിലെ ചാമ്പ്യന്മാരായ ബ്രസീൽ കഴിഞ്ഞ ടൂർണമെന്റിലെ റണ്ണറപ്പുറുമാരായ പെറുവിനെ (Brazil vs Peru) നേരിടും. ഇന്ത്യൻ സമയം നാളെ വെളിപ്പിനെ 4.30നാണ് മത്സരം. 

Written by - Zee Malayalam News Desk | Last Updated : Jul 5, 2021, 05:36 PM IST
  • ന്ത്യൻ സമയം നാളെ വെളിപ്പിനെ 4.30നാണ് മത്സരം.
  • ക്വാർട്ടറിൽ ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്താണ് ബ്രസീൽ സെമി ഫൈനലേക്കെത്തുന്നത്
  • ക്വാർട്ടറിൽ പാരാഗ്വെ പെനാൽറ്റിയിൽ തോൽപ്പിച്ചാണ് പെറു സെമിയിലേക്ക് യോഗ്യത നേടിയത്
  • ബുധനാഴ്ച വെള്ളുപ്പിനാണ് രണ്ടാം സെമി
Copa America 2021 : ഒരു ബ്രസീൽ അർജന്റീന ഫൈനൽ ഉണ്ടാകുമോ? കോപ്പ അമേരിക്കയിൽ നാളെ വെളുപ്പിനെ ആദ്യ സെമി, ബ്രസീൽ പെറുവിനെ നേരിടും

Rio de Janeiro : കോപ്പ അമേരിക്ക 2021ന്റെ (Copa America 2021) ആദ്യ സെമി നാളെ വെളുപ്പിനെ. നിലവിലെ ചാമ്പ്യന്മാരായ ബ്രസീൽ കഴിഞ്ഞ ടൂർണമെന്റിലെ റണ്ണറപ്പുറുമാരായ പെറുവിനെ (Brazil vs Peru) നേരിടും. ഇന്ത്യൻ സമയം നാളെ വെളിപ്പിനെ 4.30നാണ് മത്സരം. 

ക്വാർട്ടറിൽ ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്താണ് ബ്രസീൽ സെമി ഫൈനലേക്കെത്തുന്നത്. ടൂർണമെന്റ് ഉടനീളം ഒരു തോൽവി ഏറ്റവും വാങ്ങാതെയാണ് ആതിഥേയരായ ബ്രസീൽ കോപ്പ അമേരിക്കയുടെ അവസാന ഘട്ടങ്ങളിലേക്ക് പ്രേവശിച്ചിരിക്കുന്നത്. സെമിയിൽ ബ്രസീൽ പെറുവിനെ തകർത്താൽ അർജന്റീന കൊളംബിയയെ തകർത്താൽ ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ബ്രസീൽ അർജന്റീന ഫൈനൽ കാണാൻ സാധിക്കും.

ALSO READ : COPA America 2021 : കോപ്പ അമേരിക്ക 2021ൽ അർജന്റീനയ്ക്ക് ആദ്യ ജയം, കരുത്തരായി യുറുഗ്വയെ തകർത്തത് ഏകപക്ഷീയമായ ഒരു ഗോളിന്

മറിച്ച് പെറു ആകട്ടെ ബ്രസീൽ അടങ്ങുന്ന ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനം നേടിയാണ് ക്വാർട്ടിറിലേക്ക് പ്രവേശനം ലഭിച്ചത്. ക്വാർട്ടറിൽ പാരാഗ്വെ പെനാൽറ്റിയിൽ തോൽപ്പിച്ചാണ് പെറു സെമിയിലേക്ക് യോഗ്യത നേടിയത്. ഇരു ടീമും ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യം ഏറ്റമുട്ടിയപ്പോൾ മറുപടി ഇല്ലാത്ത നാല് ഗോളുകക്കാണ് പെറുവിനെ ബ്രസീൽ തകർത്തത്. 

ALSO READ : COPA America 2021: എതിരില്ലാത്ത 4 ഗോളുകൾക്ക് പെറുവിനെ തകർത്ത് ബ്രസീൽ

നെയ്മറും സംഘവും ഏത് വിധേന ആദ്യം തന്നെ സ്കോർ ഉയർത്തി സമ്മർദം കുറച്ച് കളിക്കാനാകും സാധ്യത. ക്വാർട്ടറിൽ ചുവപ്പ് കാർഡ് കണ്ട് സ്ട്രൈക്കർ ഗബ്രിയേൽ ജിസൂസിന് പകരം റിച്ചാലിസണിനെയോ ഗബ്രിയേൽ ബാറബോസിനെ കോച്ച് ടിറ്റെ ഇറക്കും. ബാക്കി എല്ല മേഖലും ബ്രസീൽ ടീം എല്ലാം കൊണ്ട് സമ്പന്നരാണ്.

ALSO READ : COPA America 2021 : Lionel Messi മഴവില്ല് വിരിയിച്ചു, പക്ഷെ അർജന്റീനയ്ക്ക് സമനില മാത്രം

ബുധനാഴ്ച വെള്ളുപ്പിനാണ് രണ്ടാം സെമി.  വെള്ളുപ്പിനെ 4.30ന് നടക്കുന്ന മത്സരത്തിൽ അർജന്റീന കൊളംബിയെ നേരിടും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News