കോപ്പ അമേരിക്ക ടൂർണമെന്റിന്റെ ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനം നേടിയാണ് പെറു ക്വാർട്ടറിലെത്തിയിരിക്കുന്നത്. ഗ്രൂപ്പ് എയിൽ മൂന്നാം സ്ഥാനക്കാരായ പാരാഗ്വെയാണ് പെറുവിന്റെ എതിരാളി. ജൂലൈ 3ന് ഇന്ത്യൻ സമയം പുലർച്ചെ 2.30നാണ് മത്സരം.
ഗ്രൂപ്പ് ബി ചാമ്പ്യന്മാരായിട്ടാണ് ബ്രസീൽ അവസാന എട്ടിലേക്ക് പ്രവേശിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ തോൽവി അറിയാതെ എത്തുന്ന ബ്രസീലിന് മുൻ ചാമ്പ്യന്മാരായ ചിലിയാണ് എതിരാളി. ജൂലൈ 3ന് ഇന്ത്യൻ സമയം പുലർച്ചെ 5.30നാണ് മത്സരം.
ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്തെത്തിയാണ് ലൂയിസ് സുവാരസും എഡിസൺ കവാനിയും അടങ്ങിയ ഉറഗ്വെയിൻ നിര ക്വാർട്ടറിൽ പ്രവേശനം നേടിയത്. ഗ്രൂപ്പ് ബിയിലെ മൂന്നാം സ്ഥാനക്കാരായ കൊളംബിയയാണ് ഉറുഗ്വെയുടെ എതിരാളി. ജൂലൈ 4ന് ഇന്ത്യൻ സമയം പുലർച്ചെ 2.30നാണ് മത്സരം.
മെസിയും കൂട്ടരും ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനം നേടിയാണ് നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിച്ചത്. ഗ്രൂപ്പ് ബിയിൽ നാലാം സ്ഥാനക്കാരായ ഇക്വാഡോറാണ് അർജന്റീനയുടെ എതിരാളി. ജൂലൈ 4ന് ഇന്ത്യൻ സമയം പുലർച്ചെ 5.30നാണ് മത്സരം.