കോപ്പ അമേരിക്ക: അമേരിക്കയെ ഒരു ഗോളിന് തോല്‍പ്പിച്ച് കൊളംബിയക്ക് മൂന്നാം സ്ഥാനം
അമേരിക്കയെ ഒരു ഗോളിന് തോല്‍പ്പിച്ച് കൊളംബിയക്ക് മൂന്നാം സ്ഥാനം
അരിസോണ: കോപ അമേരിക്ക ഫുട്ബാൾ ലൂസേഴ്സ് ഫൈനലിൽ ആതിഥേയരായ അമേരിക്കയെ തകർത്ത കൊളംബിയക്ക് മൂന്നാം സ്ഥാനം. കാർലോസ് ബാക്ക യുടെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കൊളംബിയയുടെ വിജയം
. 31ാം മിനിട്ടിൽ സാന്റിയാഗോ അരിയാസ് നൽകിയ പാസിൽ പോസ്റ്റിന് സമീപത്തുവെച്ച് കാർലോസ് ബാക്ക തൊടുത്ത വലതുകാൽ ഷോട്ടാണ് ഗോളായത്. മോശം പെരുമാറ്റത്തിന് 87, 90+3 മിനിട്ടുകളിൽ മഞ്ഞകാർഡ് കണ്ട അമേരിക്കയുടെ മിഷേൽ ഒറോസ്കോയും 90+3, 90+4 മിനിട്ടുകളിൽ മഞ്ഞകാർഡ് കണ്ട കൊളംബിയയുടെ സാന്റിയാഗോ അരിയാസും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.
കൊളംബിയൻ താരങ്ങളായ ജെയ്സൻ മറിലോ 13ാം മിനിട്ടിലും ജുവാൻ ക്യുവാഡ്രാഡോ 73ാം മിനിട്ടിലും മഞ്ഞ കാർഡ് കണ്ടു. അമേരിക്കൻ ടീമിൽ 22ാം മിനിട്ടിൽ മാറ്റ് ബെസ് ലെറിനും 41ാം മിനിട്ടിൽ ജെർമൈൻ ജോൺസിനും മഞ്ഞ കാർഡ് കിട്ടി.സെമി ഫൈനലിൽ അർജന്റീനയോട് അമേരിക്കയും ചിലിയോട് കൊളംബിയയും പരാജയപ്പെട്ടാണ് ലൂസേഴ്സ് ഫൈനലിലെത്തിയത്. അർജന്റീന-ചിലി ഫൈനൽ നാളെ നടക്കും.