നൂറ് മീറ്ററില്‍ ദേശീയ ചാമ്പ്യനായ ദ്യുതി ചന്ദ് റിയോ ഒളിമ്പിക്‌സില്‍ യോഗ്യത നേടി.  യോഗ്യത നേടാനുള്ള നിശ്ചിത സമയത്തിനുള്ളില്‍ തന്നെ ഓടിയെത്തിയാണ് ദ്യുതി ഒളിമ്പിക്‌സില്‍ വേഗമേറിയ താരമാകാന്‍ ഒരുങ്ങുന്നത്. വനിതകളുടെ നൂറ് മീറ്റര്‍ ഓട്ടത്തിലാണ് ദ്യുതി മത്സരിക്കുക.


COMMERCIAL BREAK
SCROLL TO CONTINUE READING

കസാക്കിസ്ഥാനില്‍ നടന്ന കാസനോവ് മെമ്മോറിയല്‍ മീറ്റിലാണ് ദ്യുതി യോഗ്യത നേടിയത്. 11.32 സെക്കന്റാണ് ഒളിമ്പിക്‌സ് യോഗ്യത നേടാനുള്ള സമയം. 1980 ല്‍ പിടി ഉഷ മോസ്‌കോ ഒളിമ്പിക്‌സില്‍ നേടിയത് 11.32 സെക്കന്റ് കൊണ്ട് ഓടിയാണ്.


 ഈ ഒളിമ്പിക്സിന് യോഗ്യത നേടുന്ന തൊണ്ണൂറ്റി ഒന്‍പതാമത്തെ താരമാണ് ദ്യുതി. ഒഡീഷക്കാരിയായ ദ്യുതി നൂറ് മീറ്ററില്‍ നിലവിലെ ദേശീയ ജേതാവാണ്.