ചൈനീസ് ആപ്പുകള്‍ നിരോധിച്ച ഇന്ത്യന്‍ സര്‍ക്കാരിന്റെ നടപടിയില്‍ പ്രതികരിച്ച് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ടിക് ടോക്കിലൂടെ ഇന്ത്യന്‍ ചലച്ചിത്ര ഗാനങ്ങളും ഡയലോഗുകളും അനുകരിച്ച് വാര്‍ണര്‍ ആരാധകര്‍ക്ക് പ്രിയങ്കരനായ ടിക്ടോക്കറായി മാറിയിരുന്നു.  ഇന്ത്യന്‍ സര്‍ക്കാരിന്റെ നടപടിയില്‍ പ്രതികരണം ആവശ്യപ്പെട്ട ആരാധകനു നല്‍കിയ മറുപടിയിലാണ് വാര്‍ണര്‍ തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 


'കടുവാക്കുന്നേല്‍ കുറുവച്ചന്' കോപ്പിറൈറ്റ്; സുരേഷ് ഗോപിയുടെ 250ാം  ചിത്രത്തിന് വിലക്ക്


സര്‍ക്കാരിന്‍റെ തീരുമാനങ്ങളെ ബഹുമാനിക്കണമെന്നും പാലിക്കണമെന്നുമാണ് ഐപിഎല്‍ പ്രകടനങ്ങളിലൂടെ ഇന്ത്യന്‍ ആരാധകര്‍ക്ക് പ്രിയങ്കരനായ വാര്‍ണര്‍ പറയുന്നത്. ''ഇന്ത്യയില്‍ ടിക് ടോക്കിനു നിരോധനം ഏര്‍പ്പെടുത്തിയതിന് ഞാനെന്ത് ചെയ്യാനാണ്. അത് സര്‍ക്കാര്‍ തീരുമാനമാണ് ഇന്ത്യയിലെ ജനങ്ങള്‍ അതിനെ ബഹുമാനിക്കണം'' -വാര്‍ണര്‍ ട്വീറ്റില്‍ പറഞ്ഞു. 


രാജിവെയ്ക്കില്ലെന്നുറച്ച് ഒലി; അധ്യക്ഷരോട് ചര്‍ച്ച ചെയ്യാതെ ഇരുസഭകളും നിര്‍ത്തിവച്ചു!!


ഇന്ത്യ-ചൈന അതിര്‍ത്തിയായ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ ജവാന്മാര്‍ വീരമൃത്യു വരിച്ചിരുന്നു. ഇതേതുടര്‍ന്നാണ്‌ ടിക് ടോക് ഉള്‍പ്പടെയുള്ള 59 ചൈനീസ് ആപ്പുകള്‍ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. 


ഇന്ത്യന്‍ ഗാനങ്ങള്‍ക്ക് ചുവടുവച്ച് വാര്‍ണറും കുടുംബവും നിരവധി തവണ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹല്‍ ടിക്ടോക്കില്‍ സജീവമായിരുന്നെങ്കിലും വാര്‍ണറിനെ പോലെ ജനപ്രീതി നേടിയിരുന്നില്ല.