Sharjah: രാജസ്ഥാന്‍ റോയല്‍സി(Rajasthan Royals)ന് 46 റണ്‍സിനു തോല്‍പ്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് സ്കോര്‍ ബോര്‍ഡില്‍ ഒന്നാം സ്ഥാനത്തേക്ക്. രാജസ്ഥാന്‍ റോയല്‍സിനെതിരായ ഇന്നത്തെ മത്സരം ജയിച്ചതോടെ ആറു കളികളില്‍ അഞ്ചു കളിയും ജയിച്ച ടീമായി ഡല്‍ഹി മാറി.


COMMERCIAL BREAK
SCROLL TO CONTINUE READING

185 റണ്‍സ് വിജയലക്‌ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ 138 റണ്‍സിനു ഓള്‍ഔട്ടാകുകയായിരുന്നു. IPL പതിമൂന്നാം സീസണില്‍ രാജസ്ഥാന്‍ വഴങ്ങുന്ന തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്‌. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സാണ് നേടിയത്. 


ALSO READ | IPL 2020: 'സഞ്ജു അടുത്ത ധോണി'യെന്ന് Shashi Tharoor‍; തിരുത്തി Gautam Gambhir


ഡല്‍ഹി(Delhi Capitals)യുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. രണ്ടാം ഓവറിലായിരുന്നു ഡല്‍ഹിയുടെ ആദ്യ വിക്കറ്റ് നഷ്ടം. നാല് പന്തില്‍ അഞ്ച് റണ്‍സ് നേടി നില്‍ക്കെ ഓപ്പണര്‍ ശിഖര്‍ ധവാനെയാണ് ഡല്‍ഹിയ്ക്ക് ആദ്യം നഷ്ടമായത്. ഇതേ ഓവറില്‍ മൂന്നാം പന്തില്‍ പൃഥ്വി ഷായെയും ഡല്‍ഹിയ്ക്ക് നഷ്ടമായി.


ഷിംറോണ്‍ ഹെറ്റ്മെയറുടെ കരുത്തിലാണ് ഡല്‍ഹി മികച്ച സ്കോര്‍ നേടിയത്. 24 പന്തുകളില്‍ 45 റണ്‍സെടുത്ത് നിലക്കവെയാണ് ഹെറ്റ്മെയര്‍ പതിനെട്ടാംഓവറില്‍ പുറത്താകുന്നത്. പിന്നീടു ഹര്‍ഷല്‍ പട്ടേലും അക്സര്‍ പട്ടേലും ചേര്‍ന്ന് സ്കോര്‍ബോര്‍ഡ് 180 കടത്തുകയായിരുന്നു.


ALSO READ | IPL 2020: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മുന്‍പില്‍ മുട്ടുമടക്കി രാജസ്ഥാന്‍ റോയല്‍സ്


രാജസ്ഥാനു വേണ്ടി ജോഫ്ര ആര്‍ച്ചറാണ് മികച്ച പ്രകടനം കാഴ്ചവച്ചത്.ആര്‍ച്ചര്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ കാര്‍ത്തിക് ത്യാഗി, ആന്‍ഡ്രൂ ടൈ, രാഹുല്‍ തെവാട്ടിയ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.


പിന്നാലെ ഡല്‍ഹി ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് 138 റണ്‍സിനു ഓള്‍ഔട്ടാകുകയായിരുന്നു. ജയ്‌സ്വാളും സ്മിത്തും ചേര്‍ന്ന് തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നും രാജസ്ഥാനെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചിരുന്നെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണതോടെ രാജസ്ഥാന്‍ പ്രതിസന്ധിയിലായി.


ALSO READ | ചെന്നൈ തോറ്റു; ധോണിയുടെ കുടുംബത്തിനെതിരെ സൈബര്‍ ആക്രമണം, മകള്‍ സിവയ്ക്കെതിരെ ഭീഷണി 


രാജസ്ഥാന്റെയും തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്റ്റീവ് സ്മിത്തിന് പകരം യുവതാരം ജയ്സ്വാളാണ് ഇന്ന് ഓപ്പണറായി കളത്തിലിറങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ച ബട്ലറെ അശ്വിന്‍ പുറത്തായി. പിന്നീട് ക്രീസിലെത്തിയ സ്മിത്ത് ജസ്വാളിനൊപ്പം ചേര്‍ന്ന് 41 റണ്‍സ് നേടി.


ആന്‍റിച്ച് നോര്‍ഹെ സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയതോടെ രാജസ്ഥാന്‍ വീണ്ടും പ്രതിസന്ധിയിലായി. നാലാമനായി കളത്തിലിറങ്ങിയ മലയാളി താരം സഞ്ജു സാംസണ് (Sanju Samson) ഈ മത്സരത്തിലും തിളങ്ങാനായില്ല. അഞ്ചു റണ്‍സ് മാത്രമാണ് ടീമിന് വേണ്ടി സഞ്ജുവിന് നേടാനായത്.