ന്യൂഡല്‍ഹി: റെക്കോര്‍ഡുകള്‍ സ്വന്ത൦ പേരിലാക്കി ക്യാപ്റ്റന്‍ കൂള്‍. പക്ഷെ അവസാന റെക്കോര്‍ഡ് ഇത്തിരി പ്രത്യേകതയുള്ളതാണ് എന്ന് മാത്രം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഝാര്‍ഖണ്ഡില്‍ ഏറ്റവും കൂടുതല്‍ ആദായ നികുതി അടക്കുന്ന വ്യക്തിയെന്ന നിലയിലാണ് ഇത്തവണ ധോണി റെക്കോര്‍ഡ് നേടിയിരിക്കുന്നത്.


2017-18 വര്‍ഷത്തില്‍ 12.17 കോടി രൂപയാണ് ധോണി നികുതി അടച്ചത്. സംസ്ഥാനത്ത് ഇത്രയധികം പണം നികുതിയായി മറ്റാരും അടച്ചിട്ടില്ല. കൂടാതെ, അടുത്ത വര്‍ഷത്തേക്കുള്ള നികുതിയിനത്തില്‍ മൂന്നു കോടി രൂപ ധോണി അഡ്വാന്‍സായി അടച്ചു കഴിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. 


രാജ്യത്ത് ഏറ്റവും കൂടുതല്‍ പരസ്യ വരുമാനം ലഭിക്കുന്നവരില്‍ മുന്‍നിരയിലാണ് ധോണിയുടെ സ്ഥാനം.