`ധോണിയുടെ വിരമിക്കല്‍`, സാക്ഷി ഇടപ്പെട്ടതോടെ കഥ മാറി
പന്ത്രണ്ടാം ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ തോല്‍വിയുടെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട താരമാണ് എംഎസ് ധോണി.
പന്ത്രണ്ടാം ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ തോല്‍വിയുടെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട താരമാണ് എംഎസ് ധോണി.
അതിവേഗത്തിൽ സ്കോർ ഉയർത്തേണ്ട കളിയിൽ 31 പന്തിൽ 42 റൺസെടുത്ത് പുറത്താകാതെ നിൽക്കുകയായിരുന്നു ധോണി. ധോണിയുടെ ഈ സമീപനത്തെ സൗരവ് ഗാംഗുലിയടക്കമുള്ളവര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
ഇതേതുടര്‍ന്ന്, താരം വിരമിക്കുകയാണെന്ന തരത്തില്‍ സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ വന്നിരുന്നു. ധോണി വിരമിച്ചു എന്ന രീതിയില്‍ ഇന്നലെ 'ധോണിയുടെ വിരമിക്കല്‍' #DhoniRetires ഹാഷ്ടാഗ് ട്വിറ്ററില്‍ വൈറലായിരുന്നു.
Viral video: പിറന്നാള്‍ ദിനത്തില്‍ പേര്‍ളി മാണിയുടെ 'അവസ്ഥ'!!
എന്നാല്‍, ധോണിയുടെ ഭാര്യ സാക്ഷി ധോണി വിവരങ്ങള്‍ തള്ളി രംഗത്തെത്തിയതോടെ കഥ മാറി മറിഞ്ഞു. പിന്നീടങ്ങോട്ട് ട്വിറ്ററില്‍ വൈറലായത് 'ധോണി ഒരിക്കലും ക്ഷീണിക്കില്ല' #DhoniNeverTires എന്ന ഹാഷ്ടാഗാണ്.
ബുധനാഴ്ച രാത്രി 11.57നാണ് ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകള്‍ നിഷേധിച്ച് സാക്ഷി രംഗത്തെത്തിയത്. എല്ലാം വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും ലോക്ക്ഡൌണ്‍ ആളുകളുടെ സമനിലയെ കാര്യമായി ബാധിച്ചിരിക്കുകയാണെന്നും സാക്ഷി പറഞ്ഞു.
'ജിംബ്രൂട്ടന്‍' വിവാഹിതനായി, നവദമ്പതികളെ വീട്ടിലേക്ക് ക്ഷണിച്ച് മമ്മൂട്ടി!
ഇതിന് മുന്‍പ് വിരമിക്കല്‍ വാര്‍ത്തകള്‍ വന്നപ്പോഴും തന്‍റെ നിലാപാട് വ്യക്തമാക്കി സാക്ഷി രംഗത്തെത്തിയിരുന്നു. നിലാപാട് വ്യക്തമാക്കി പങ്കുവച്ച ട്വീറ്റ് സാക്ഷി പിന്നീട് തന്‍റെ അക്കൗണ്ടില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തു.
പന്ത്രണ്ടാം ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ തോല്‍വിയുടെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട എംഎസ് ധോണി പിന്നീട് ഇന്ത്യയ്ക്കായി ഒരു മത്സരം പോലും കളിച്ചിട്ടില്ല. ധോണിയെ ഇനി ടീമില്‍ പരിഗണിക്കില്ലെന്ന് സെലക്ഷന്‍ കമ്മറ്റിയും പറഞ്ഞിരുന്നു.