അവതാരിക എന്ന നിലയില്‍ ആരാധകരുടെ പ്രിയങ്കരിയാണ് പേര്‍ളി മാണി. ബിസ് ബോസ് എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്തതോടെ പേര്‍ളിയുടെ ആരാധക പിന്തുണ വര്‍ധിച്ചു.
ശ്രീനിഷും പേര്‍ളിയും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ആഘോഷമാക്കി. വിവാഹ ശേഷവും യൂട്യൂബ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ സജീവമാണ് പേര്‍ളിയും, ശ്രീനിഷും.
ഇപ്പോഴിതാ, പേര്‍ളിയുടെ പിറന്നാള്‍ ദിനത്തില്‍ പുതിയ വെബ് സീരിസ് റിലീസ് ചെയ്തിരിക്കുകയാണ് ഇരുവരും ചേര്‍ന്ന്. പേര്‍ളി മാണി എന്ന തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് പേര്‍ളിയും ശ്രീനിഷും വെബ് സീരിസിന്‍റെ ആദ്യ എപ്പിസോഡ് റിലീസ് ചെയ്തിരിക്കുന്നത്.
സില്‍ക്ക് സ്മിതയുമായി അസാധ്യ രൂപസാദൃശ്യം, വൈറലായി ടിക് ടോക് താരം
ഐശ്വര്യ, സൂര്യ എന്നീ കഥാപാത്രങ്ങളായാണ് യഥാക്രമം പേര്‍ളിയും ശ്രീനിഷും വെബ് സീരിസില്‍ അഭിനയിച്ചിരിക്കുന്നത്. പെണ്ണ് കാണാനെത്തുന്ന പയ്യന്‍ ലോക്ക്ഡൌണിനെ തുടര്‍ന്ന് അവളുടെ വീട്ടില്‍ പെട്ടുപോകുന്നതാണ് വെബ് സീരിസിന്‍റെ ഇതിവൃത്തം.
റിലീസ് ചെയ്ത് ആറു മണിക്കൂറിനുള്ളില്‍ 2 ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നേരത്തെ, ഇലാസ്റ്റിക് പ്ലാസ്റ്റിക് എന്ന പേരില്‍ പേര്‍ളി റിലീസ് ചെയ്ത വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഒരുപോലെ ഈ വീഡിയോകള്‍ ഏറ്റെടുത്തിരുന്നു.
ലോകാരോഗ്യ സംഘടനയുടെ പുതിയ മേധാവിയായി നരേന്ദ്ര മോദി?
സാധാരണയായി തന്‍റെ പിറന്നാള്‍ ദിനം അനാഥാലയങ്ങളിലും വൃദ്ധാശ്രമങ്ങളിലും ആഘോഷിക്കാറുള്ള പേര്‍ളി ലോക്ക്ഡൌണിനെ തുടര്‍ന്നാണ് പുതിയ ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്.
അനുരാഗ് ബസു തയാറാക്കുന്ന ലുഡോ എന്നാ ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറാന്‍ ഒരുങ്ങുകയാണ് പേര്‍ളി. അഭിഷേക് ബച്ചന്‍, രാജ്കുമാര്‍ റാവു, ആദിത്യ റോയ് കപൂര്‍, ഫാത്തിമ സന ഷെയ്ഖ്, സാന്യ മല്‍ഹോത്ര തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.