London : യൂറോ കപ്പ് 2020 ഗ്രൂപ്പ് ഡിയിൽ (Euro Cup 2020 Group D) ഇംഗ്ലണ്ട് യാതൊരു ബുദ്ധിമുട്ടും നേരിടാതെ അനയാസമായി നോക്കൗട്ടിൽ പ്രവേശിക്കുമെന്നായിരുന്നു ബഹഭൂരിപക്ഷം പേരും പ്രവചിച്ചിരുന്നത്. എന്നാൽ അതിന് വിപരീതമാണ് ഗ്രൂപ്പ് ഡിയിൽ സംഭവിച്ചരിക്കുന്നത്. ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ മാത്രമെ ഇംഗ്ലണ്ടിന് (England) പ്രീ-ക്വാർട്ടിറിൽ പ്രവേശിക്കാൻ സാധിക്കു. 


COMMERCIAL BREAK
SCROLL TO CONTINUE READING

യൂറോ കപ്പ് നേടുമെന്ന് നിരീക്ഷകർ പ്രതീക്ഷ കൽപിച്ച ടീമാണ് ഇംഗ്ലണ്ട്. പക്ഷെ ഇപ്പോൾ നോക്കൗട്ടിലേക്ക് പോലും പ്രവേശിക്കുമോ എന്ന കാര്യത്തിൽ ചെറിയതോതിൽ സംശയമാണ് ഉടലെടുത്തിരിക്കുന്നത്.


ALSO READ : Euro 2020 Group F : ലോകചാമ്പ്യന്മാരായ ഫ്രാൻസിന് ഹംഗറിയുടെ സമനില പൂട്ട്, ഇരു ടീമും ഓരോ ഗോൾ വീതം നേടി


കാരണം ഇന്ന നടക്കുന്ന മത്സരങ്ങളിൽ ആരു ജയിക്കുന്നോ അവര് നോക്കൗട്ടിൽ പ്രവേശിക്കും. രണ്ട് കളിയിൽ നിന്ന് നാല് പോയിന്റുമായി ചെക്ക് റിപ്പബ്ലിക്കും ഇംഗ്ലണ്ടുമാണ് പോയിന്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനത്തുള്ളത്. ഓരോ പോയിന്റുമായി ക്രൊയേഷ്യയും സ്കോട്ട്ലാൻഡുമാണ് അവസാനം സ്ഥനാത്തുള്ളത്.


ചെക്കും ഇംഗ്ലണ്ടുമായിട്ടുള്ള മത്സരത്തിൽ ജയിക്കുന്ന ടീം വലിയ ബുദ്ധിമുട്ടില്ലാതെ നേരിട്ട് നോക്കൗട്ടിലെത്തും. അതേസമയം ക്രൊയേഷ്യ സ്കോട്ട് മത്സരത്തിൽ വൻ മാർജിനിൽ ജയിക്കുകയാണെങ്കിൽ ഇംഗ്ലണ്ട് ചെക്ക് മത്സരത്തിലെ പരാജിതർ നോക്കൗട്ടിലെത്താൻ അൽപം വിയർക്കും


ALSO READ : Euro 2020 : ഇറ്റലിക്ക് വീണ്ടും 3-0 ജയം, സ്വിറ്റസർലാൻഡിനെ തകർത്ത് അസൂറികൾ യൂറോയുടെ പ്രീ-ക്വാർട്ടർ ഉറപ്പിച്ചു


മികച്ച് ടീമുണ്ടായിട്ടും ജയം ആരാധകർ പ്രതീക്ഷിക്കുന്ന ഒരു പ്രകടനം സൗത്ത് ഗേറ്റിന് സാധിക്കുന്നില്ലയെന്നതാണ് വാസ്തവം. ടീമിന്റെ ഫോർമേഷനിൽ തന്നെ കോച്ചിനെതിരെ വിമർശനം ഉയർത്തിട്ടുണ്ട്. റൈറ്റ് ബാക്കായി താരത്തെ ലഫ്റ്റ് ഫുൾ ബാക്കായി ഇറക്കുക തുടങ്ങിയ വിമർശനങ്ങളാണ് ഇംഗ്ലീഷ് കോച്ചിനെതിരെയുള്ളത്. ഇംഗ്ലണ്ട് ആദ്യ മത്സരത്തിൽ ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയെ തോൽപ്പിച്ചാണ് ടൂർണമെന്റ് ആരംഭിച്ചെങ്കിലും രണ്ടാം മത്സരത്തിൽ അയൽക്കാരയ സ്കോട്ടിഷ് ടീമിനെതിരെ ഒരു ഗോൾ കണ്ടെത്താതിൽ വലിയ വിമർശനമാണുള്ളത്.


മറിച്ച് ചെക്കാകട്ടെ ആരം പ്രതീക്ഷിക്കാത്ത ഒരു മുന്നേറ്റമാണ് സൃഷ്ടിച്ചിരിക്കുന്നത്. പാട്രിക് ഷീക്കിന്റെ ലോങ് ഗോളിലൂടെയാണ് ശരിക്കും പറഞ്ഞാൽ എല്ലാവരും ചെക്കിനെ ഒന്ന് ശ്രദ്ധിക്കാൻ തുടങ്ങിയത്. ക്ലബ് ഫുട്ബോൾ ചില താരങ്ങൾ പ്രമുഖരാണെങ്കിലും ടീം മുഴുവനായി ഇത്തരത്തിൽ ഒരു പ്രകടനം ആരു പ്രതീക്ഷിച്ചിട്ടില്ല.


ALSO READ : Cristiano Ronaldo: റൊണാള്‍ഡോ ചതിച്ചു, Coca-Colaയ്ക്ക് 4 ബില്യണ്‍ ഡോളറിന്‍റെ നഷ്ടം..! 


രണ്ടാം മത്സരത്തിൽ ലോകകപ്പ് റണ്ണറപ്പായ ക്രൊയേഷ സ്കോട്ട്ലാൻഡിനെ നേരിടും. രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മാത്രമുള്ള ഇരു ടീമുകൾക്ക് മികച്ച ഗോൾ മാർജിനിൽ ജയിച്ചാൽ നോക്കൗട്ടിൽ സുഖമായി പ്രവേശിക്കാൻ സാധിക്കും. ഇന്ന് രാത്രി 12.30നാണ് രണ്ട് മത്സരങ്ങളും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.