ബാഴ്സലോണ:സ്പാനിഷ് ഫുട്ബോള്‍ ക്ലബ്ബ് ബാഴ്സലോണയുടെ താരത്തിന് കോവിഡ് ബാധ സ്ഥിരീകരിച്ചു,


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രീ സീസണ്‍ ട്രെയിനിംഗിനായി റിപ്പോര്‍ട്ട്‌ ചെയ്ത താരങ്ങളില്‍ ഒരാള്‍ക്കാണ് രോഗബാധ,അതേസമയം ഇദ്ദേഹത്തിന്‍റെ പേര് 
വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ക്ലബ്ബ് അധികൃതര്‍ തയ്യാറായില്ല.


ഒന്‍പത് താരങ്ങളാണ് പ്രീ ട്രെയിനിംഗിനായി റിപ്പോര്‍ട്ട്‌ ചെയ്തത്,ഇവരില്‍ നടത്തിയ പരിശോധനയിലാണ് ഒരു താരത്തിന് കോവിഡ് ബാധ
സ്ഥിരീകരിച്ചത്.ഈ താരത്തെ വീട്ടില്‍ ക്വാറന്റെയിനിലാണ്.


Also Read:സ്പാനിഷ് താരം സാവി ഹെര്‍ണാണ്ടസ് കോവിഡ് മുക്തനായി


 


ചാമ്പ്യന്‍സ് ലീഗിനായി ലിസ്ബണിലേക്ക് പോകുന്ന സീനിയര്‍ താരങ്ങളുമായി ഈ താരത്തിന് സമ്പര്‍ക്കം ഇല്ലെന്നും ക്ലബ്ബ് വ്യക്തമാക്കുന്നു.


കോവിഡ് വ്യാപനം കണക്കിലെടുത്ത് പോര്‍ച്ചുഗലിലെ ലിസ്ബണിലാണ് ഇത്തവണ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ലീഗ് മത്സരങ്ങള്‍ നടക്കുക.


അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക.