കൊച്ചി: ഫിഫ അണ്ടർ 17 ലോകകപ്പ് ട്രോഫി ഇടപ്പള്ളി ലുലു മാളിൽ ഇന്ന് പ്രദർശനത്തിന് വെയ്ക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

പൊതുജനങ്ങൾക്ക് കാണുന്നതിനായി ട്രോഫിയുടെ പ്രദർശനം ഒരു ദിവസത്തേക്ക് കൂടി സംഘാടകര്‍ നീട്ടിവെച്ചു. 


ലുലു മാളില്‍ പ്രദർശിപ്പിച്ചതിനുശേഷം ട്രോഫി കൊൽക്കത്തയിലേക്ക് കൊണ്ടുപോകും.


ഇന്നലെ ഫോർട്ടുകൊച്ചി വാസ്‌കോ ഡ ഗാമ ചത്വരത്തിൽ പൊതുജനങ്ങള്‍ക്കായി ട്രോഫി പ്രദർശിപ്പിച്ചിരുന്നു.


ഞായറാഴ്ച ട്രോഫി കൊൽക്കത്തിയിലേക്ക് കൊണ്ടുപോകാനായിരുന്നു തീരുമാനിച്ചിരുന്നത്. ജൂലൈ 17ന് ഡൽഹിയിൽ നിന്നാണ് ട്രോഫിയുടെ പ്രദർശന പര്യടനം തുടങ്ങിയത്.