പെനാൽറ്റിയിലൂടെ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ തകർത്ത് അർജന്റീന ലോകകപ്പിൽ 36 വർഷങ്ങൾക്ക് ശേഷം മുത്തമിടുമ്പോൾ ലയണൽ മെസിയും കൂട്ടരും അവസാനം കുറിച്ചിത് ഫുട്ബോളിലെ യൂറോപ്യൻ ആധിപത്യമായിരുന്നു. ഏകദേശം കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഫുട്ബോളിൽ തുടർച്ചയായി യൂറോപ്യൻ ആധിപത്യമായിരുന്നു നീണ്ട് നിന്നിരുന്നത്. അതിന് പെനാൽറ്റിയിലൂടെ തടയിട്ടിരിക്കുകയാണ് ലാറ്റിൻ അമേരിക്കൻ ടീമായ അർജന്റീന.


COMMERCIAL BREAK
SCROLL TO CONTINUE READING

അടിക്ക് തിരിച്ചടി എന്നായിരുന്നു അർജന്റീന ഫ്രാൻസ് ഖത്തർ ലോകകപ്പിന്റെ ഫൈനൽ മത്സരം. ആദ്യപകുതിയിൽ നേടിയ രണ്ട് ഗോളിന്റെ ബലത്തിൽ മെസിയും സംഘവും മത്സരത്തിൽ പൂർണാധിപത്യം ആദ്യം തന്നെ സൃഷ്ടിക്കുകയായിരുന്നു. എന്നാൽ ദിദിയർ ദഷാംബ്സ് തന്റെ ആവനാഴിലെ അസ്ത്രങ്ങൾ തീർന്നിട്ടില്ലയെന്ന് രണ്ടാം പകുതിയിൽ തെളിയിച്ചു കാട്ടി. എംബാപ്പെയ്ക്ക് പൂർണ സ്വാതന്ത്ര്യം ഒപ്പം പിന്തുണ നൽകാൻ കോലോയും മാർക്കസ് തുറാമും. മുന്നേറ്റങ്ങളിൽ തന്റെ പ്രതീക്ഷകളായിരുന്ന അന്റോണിയോ ഗ്രീസ്മാനും ഒലിവർ ജിറൂദും നിറം മങ്ങിയപ്പോൾ ഫ്രഞ്ച് കോച്ച് അവരെ പിൻവലിച്ചാണ് തന്റെ അടുത്ത അടവ് എടുത്തത്. 


ALSO READ : FIFA World Cup 2022: ലോകകപ്പ് വിജയിക്ക് ലഭിക്കുന്ന തുക എത്രയെന്ന് അറിയാമോ? ഒരു സംസ്ഥാനം തന്നെ വാങ്ങാം അത് കൊണ്ട്


ആറ് ഗോളുകളാണ് ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ പിറന്നത്. അതും 56 വർഷത്തിന് ശേഷം ഫിഫ ലോകകപ്പിന്റെ ഫൈനലിൽ ഒരു ഹാട്രിക് പിറവി എടുക്കുകയും ചെയ്തു. ഹാട്രിക് നേട്ടത്തോടെ കില്യയൻ എംബാപ്പെ ഖത്തർ ലോകകപ്പിന്റെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കുകയും ചെയ്തു. ഇരട്ട ഗോൾ നേടിയ മെസിയും ഡി മരിയയും ചേർന്നാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്.


പെനാൽറ്റിയിലാണ് നിലവിലെ ചാമ്പ്യന്മാർക്ക് പിഴച്ചത്. മെസിയും കൂട്ടരും തങ്ങൾക്ക്  ലഭിച്ച അവസരം കൃത്യമായി ഫ്രഞ്ച് വലയിൽ എത്തിച്ചു. എന്നാൽ ഫ്രാൻസിനായി പെനാൽറ്റിയെടുത്ത ചൌമേനിയും കിംഗ്സ്ലെ കൂമനും തന്റെ അവസരങ്ങൾ പാഴാക്കി. കമൂന്റെ ഷോട്ട് അർജന്റൈൻ ഷോട്ട് സ്റ്റോപ്പർ എമിലിയാനോ മാർട്ടിനെസ് തടഞ്ഞപ്പോൾ, ഫ്രഞ്ച് മധ്യനിര താരം തുടുത്ത് വിട്ട ഷോട്ട് പോസ്റ്റിന്റെ വെളിയിലേക്ക് പോകകുയായിരുന്നു. 


ഇത് മൂന്നാം തവണയാണ് അർജന്റീന ലോകകപ്പിൽ മുത്തമിടുന്നത്. നേരത്തെ 1986ൽ ഡിഗോ മറഡോണയുടെ കാലത്തും അതിന് മുമ്പ് 1978ലാണ് അർജന്റീന തങ്ങളുടെ ഫുട്ബോൾ ലോകകപ്പ് ഉയർത്തുന്നത്. 2014 ബ്രസീൽ ലോകകപ്പിൽ ജർമനിയോട് മത്സരത്തിന്റെ അധിക സമയത്ത് ഏകപക്ഷീയമായ ഒരു ഗോളിന് മെസിക്കും സംഘത്തിനും തോൽവി ഏറ്റു വാങ്ങേണ്ടി വന്നു. ഇനി 2026ൽ വടക്കെ അമേരിക്കൻ രാജ്യങ്ങളായ കാനഡ,. മെക്സിക്കോ, യുഎസ്എ എന്നിവടങ്ങളിൽ വെച്ചാണ് ഫിഫ ലോകകപ്പിന്റെ അടുത്ത സീസൺ .



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.