Dubai : Indian Football Team വീണ്ടും ബൂട്ടണിയുന്നു. ലോകകപ്പിനുള്ള യോ​ഗ്യത റൗണ്ടിനേറ്റ തോൽവിയിൽ നിന്ന് കരകയറാൻ മഹാമാരിയെ തുടർന്ന ഒന്നര വർഷത്തോളമുള്ള ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യൻ ഫുട്ബോൾ ടീം ഒരു അന്തരാഷ്ട്ര മത്സരത്തിന് ഇറങ്ങുന്നത്.



COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യ ഒമാനും യുഎഇക്കുമെതിരെയാണ് സൗഹൃദ മത്സരമുള്ളത്. ഇന്ന് ഓമാനെതിരെ ദുബായിൽ വെച്ചാണ് മത്സരം. കോവിഡ് മഹാമാരിയും ഐഎസ്എലും എല്ലാം കഴിഞ്ഞ് നീണ്ട 16 മാസത്തിന് ശേഷമാണ് ഇന്ത്യൻ ഫുട്ബോൾ ടീം കളത്തിലേക്ക് ഇറങ്ങുന്നത്.


ALSO READ : ISL 2020-21: സമനില അല്ല, ഇത്തവണ Injury Time ൽ KP Rahul ന്റെ ​ഗോളിൽ Kerala Blasters ന് ജയം


ശക്തമായ മുന്നേറ്റ് നിരയില്ലാതെയാണ് ഒമാനെതിരെ ഇന്ത്യ ഇന്നിറങ്ങുന്നത്. കോവിഡ് ബാധിതനായതിനെ തുടർന്ന് സുനിൽ ഛേത്രി ടീമിൽ നിന്നൊഴുവാക്കപ്പെട്ടിരുന്നു. ഛേത്രിക്ക് പകരം മറ്റൊരു സ്റ്റാർ സ്ട്രൈക്കറെ കണ്ടെത്താൻ ഇതുവരെ ഇന്ത്യൻ ടീം മാനേജ്മെന്റിന് സാധിച്ചിട്ടുമില്ല. കൂടാതെ നിലവിൽ ഫുട്ബോൾ കളിക്കുന്നവരിൽ ലോകത്തിൽ ഏറ്റവും കൂടുതൽ ​ഗോൾ നേടിയ താരമായ ഛേത്രിയുടെ അഭാവത്തിൽ കഴിഞ്ഞ ലോകകപ്പ് യോ​ഗ്യത മത്സരത്തിൽ ഇന്ത്യ ഒരു ​ഗോളും പോലും നേടാനായില്ല.


ഛേത്രയുടെ അഭാവം ടീമിനെ ബാധിക്കുമെങ്കിലും ജയം മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളതെന്ന് മുതിർന്ന് താരം ​ഗു‌ർപ്രീത് സിങ് സന്ധു പറഞ്ഞു. ഒരു കൂട്ടം പുതുമുഖങ്ങളെയാണ് കോച്ച് ഇ​ഗോർ സ്റ്റിമാക് ഇത്തവണ തന്റെ സ്ക്വാഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.


ALSO READ : ISL 2020-21: വീണ്ടും ര​ക്ഷകനായി KP Rahul, FC ​Goa യ്ക്കെതിരെ Kerala Blasters ന് സമനില


ഈ കഴിഞ്ഞ ഐഎസ്എൽ 2020-21 സീസണിൽ ഉടനീളം മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത ആകാശ് മിശ്ര, ഏമേർജിങ് താരമായി ലാലങ് മാവിയ, ലിസ്റ്റൺ കൊളാക്കോ, ഇഷാൻ പണ്ഡിതാ, ബിപിൻ സിങ് തുടങ്ങിയ മികച്ച യുവതാരങ്ങളെയും സ്റ്റിമാക് തന്റെ ടീമിന്റെ അന്തിമ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.


ഖത്തർ ലോകകപ്പിനുള്ള യോ​ഗ്യത മത്സരത്തിലെ രണ്ട് റൗണ്ടിലും തോൽപ്പിച്ചതിനുള്ള മറുപടിയായിരിക്കും ഇന്ന് ഇന്ത്യ ഒമാൻ നൽകാൻ ശ്രമിക്കുന്നത്. ഫിഫാ റാങ്കിൽ 81-ാം സ്ഥാനത്താണ് ഒമാൻ ഇന്ത്യ ആകട്ടെ 104-ാം സ്ഥാനത്ത്.


ALSO READ : Tokyo Olympics 2021 : ടോക്കിയോ ഒളിമ്പിക്സിൽ അത്ലറ്റിക്സിൽ ഇവരാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്


ഇന്ന് വൈകിട്ട് 7.30നാണ് മത്സരം. മത്സരത്തിന് ലൈവ് ടെലികാസ്റ്റിങിന് അനുമതി ലഭിച്ചിരിക്കുന്നത് യൂറോസ്പ്പോർട്ടിനാണ്, ജിയോ ടീവിയിലും കാണാൻ സാധിക്കുന്നതാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.