ബംഗളൂരു: ടീം അംഗങ്ങള്‍ക്ക് താന്‍ എന്നും ഒരു മൂത്ത സഹോദരനെപ്പോലെയായിരിക്കുമെന്ന് ഇന്ത്യന്‍ ടീമിന്‍റെ മുഖ്യപരിശീലകനായി നിയമിക്കപ്പെട്ട ശേഷം  മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ അനില്‍ കുബ്ലെ മാധ്യമങ്ങളോട് പറഞ്ഞു. കര്‍ശനമായ നിര്‍ദ്ദേശങ്ങളും രൂഷമായ വാക്കുകളും ഉപയോഗിക്കുന്നതുവഴി  ടീം അംഗങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഫലം കിട്ടില്ലെന്നും കോച്ചായി നിയമിക്കപ്പെട്ടതിനു ശേഷം കുംബ്ലെ  പ്രതികരിച്ചു. സൗഹൃദപരമായ സമീപനമായിരിക്കും താന്‍ സ്വീകരിക്കുകയെന്നും താരം വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

തനിക്കു കിട്ടിയ ഈ ഉത്തരവാദിത്വം തന്‍റെ കരിയറിലെ തന്നെ പുതിയൊരു തുടക്കമാകുമെന്ന് താരം കൂട്ടിച്ചേര്‍ത്തു. ടീമിന്‍റെ മുഖ്യ കോച്ചെന്ന ഉത്തരവിത്വം തന്നെ ഏല്‍പ്പിക്കുന്നത് അത്രയും വലിയ പ്രതീക്ഷയോടെയാവുമെന്നും ഇത്തരത്തില്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചു വരാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടന്നും അദ്ദേഹം പറഞ്ഞു. കൂടാതെ  ഇന്ത്യന്‍ ടീമിലേക്ക്  തന്റെ തിരിച്ചുവരവിനുള്ള ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്ന് താരം പ്രതികരിച്ചു.


ഇന്ത്യന്‍ ടീമില്‍ ഏറെ കഴിവുകളുള്ള യുവ നിരയുണ്ടെന്നും  ഇപ്പോള്‍ പൂര്‍ണ്ണമായും ടീമിനെ വിലയിരുത്താനുള്ള സമയമായിട്ടിലെന്നും താരം വ്യക്തമാക്കി. എന്നിരുന്നാല്‍ കൂടി ടീമിനെ മെച്ചപ്പെടുത്താനുള്ള ഏറെ ആസൂത്രണങ്ങള്‍ തന്‍റെ മനസ്സിലുണ്ടെന്നും അനില്‍ കുബ്ലെ ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.