പാരീസ്: ഫ്ര​ഞ്ച് ഓ​പ്പ​ൺ മി​ക്സ​ഡ് ഡ​ബി​ൾ​സി​ൽ ഇ​ന്ത്യ​ൻ സ​ഖ്യ​ത്തി​ന് കി​രീ​ടം. ഇ​ന്ത്യ​യു​ടെ രോ​ഹ​ന്‍ ബൊ​പ്പ​ണ്ണ- ക​നേ​ഡി​യ​ന്‍ താ​രം ഗ​ബ്രി​യേ​ല ഡ​ബ്രോ​വ്സ്‌​ക്കി സ​ഖ്യം കി​രീ​ടം ചൂ​ടി. കൊളംബിയയുടെ റോബര്‍ട്ട് ഫറ-ജര്‍മനിയുടെ അന്ന ലെന ഗ്രോണ്‍ഫെല്‍ഡ് സഖ്യത്തെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ഇവർ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 2-6, 6-2, 12-10. ടൂര്‍ണമെന്‍റില്‍ ഏഴാം സീഡായിരുന്നു ഇരുവരും.


COMMERCIAL BREAK
SCROLL TO CONTINUE READING

ക​രി​യ​റി​ലെ ആ​ദ്യ ഗ്രാ​ന്‍​ഡ്സ്ലാം കി​രീ​ടമാണ് ബൊ​പ്പ​ണ്ണ സ്വന്തമാക്കിയത്. കൂടാതെ, ഗ്രാൻസ്‌ലാം കിരീടം ചൂടുന്ന നാലാമത്തെ ഇന്ത്യക്കാരനാണ് ബൊപ്പണ്ണ. ലിയാൻഡർ പെയ്സ്, മഹേഷ് ഭൂപതി, സാനിയ മിർസ എന്നിവരാണ് മറ്റുള്ളവർ. 


 



 


2010ൽ യു.എസ് ഓപ്പൺ പുരുഷ ഡബിൾസിൽ പാക്കിസ്ഥാന്‍റെ ഐസാമുൾ ഹഖ് ഖുറേഷിയോടൊപ്പം ഫൈനൽ കളിച്ചെങ്കിലും ബ്രയാൻ സഹോദരൻമാരോടു തോറ്റു.