ഐപിഎല്‍ പത്താം സീസണില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം നടത്തുന്ന മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ ഇന്ത്യയുടെ ഏകദിന ടീമില്‍ മടങ്ങിയെത്തിയേക്കുമെന്ന് സൂചന. ഗംഭീറിനെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിൽ ഉൾപ്പെടുത്തണമെന്ന് ഗാംഗുലി ആവശ്യപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗംഭീർ ഉജ്ജ്വല ഫോമിലാണ് കളിക്കുന്നത്. അദ്ദേഹം ഇന്ത്യൻ ടീമിലിടം നേടാൻ എന്തുകൊണ്ടും അർഹനാണ്. കെ.എല്‍ രാഹുല്‍ പരിക്കേറ്റതിനാല്‍ ഗംഭീറിന് അവസരം നല്‍കുമെന്നാണ് കരുതപ്പെടുന്നതെന്നും ഗാംഗുലി വ്യക്തമാക്കി.


പതിനൊന്ന് മത്സരങ്ങളില്‍നിന്നായി ഗംഭീര്‍ 411 റണ്‍സ് ഇതിനകം നേടിക്കഴിഞ്ഞു. നാല് അര്‍ധസെഞ്ച്വറികളുള്‍പ്പെടെയാണ് ഗംഭീറിന്‍റെ പ്രകടനം. കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ രണ്ടാംസ്ഥാനത്താണ് ഇപ്പോള്‍ ഗംഭീര്‍.


ഇംഗ്ലണ്ടിനെതിരെ 2013ലാണ് ഗംഭീര്‍ അവസാനമായി ഇന്ത്യന്‍ ടീമിനുവേണ്ടി കളിച്ചത്. അഞ്ച് മത്സരങ്ങളിൽ നിന്ന് 127 റൺസ് മാത്രമായിരുന്നു പരമ്പരയിലെ ഗംഭീറിന്‍റെ സംഭാവന. ഇതിനു പിന്നാലെയാണ ഡൽഹി താരത്തിന് ഏകദിന ടീമിലെ സ്ഥാനം നഷ്ടപ്പെട്ടത്.