ഗാംഗുലി ഇന്ന് Discharge ആകില്ല
ഒരു ദിവസം കൂടി ആശുപത്രിയിൽ തുടരാൻ ഗാംഗുലി ആശുപത്രി അധികൃതരോട് അവശ്യപ്പെട്ടു. കൂടുതൽ വിദഗ്ധ പരിശോധനകൾക്കായി താരം സമ്മതിച്ചെന്നു
കൊൽക്കത്ത: BCCI അധ്യക്ഷനും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനുമായ സൗരവ് ഗാംഗുലി ഇന്ന് ആശുപത്രി വിടില്ല. കഴിഞ്ഞ ദിവസം ഗാംഗുലി ഇന്ന് ബുധനാഴ്ച ആശുപത്രി വിടുമെന്നായിരുന്നു കൊൽക്കത്ത വുഡ്ലാൻഡ്സ് ആശുപത്രി അധികൃതർ അറിയിച്ചത്. എന്നാൽ ഒരു ദിവസം കൂടി ആശുപത്രിയിൽ തുടരാൻ ഗാംഗുലി ആശുപത്രി അധികൃതരോട് അവശ്യപ്പെട്ടതിനെ തുടർന്നാണ് താരം ഇന്ന് ഡിസ്ചാർജ് ആകാത്തതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ഹൃദയാഘാതത്തെ (Heart Attack) തുടന്ന് ഗാംഗുലിയെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയെന്നും നിലവിൽ താരത്തിൻ്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടെന്നും താരം ഇന്ന് ബുധനാഴ്ച ആശുപത്രി വിടുമെന്നായിരുന്നു കഴിഞ്ഞ ദിവസം വുഡ്ലാൻഡ്സ് ആശുപത്രി സിഇഒ ഡോ. റുപാലി ബസു അറിയിച്ചത്. കൂടുതൽ വിദഗ്ധ പരിശോധനകൾക്കായി താരം സമ്മതിച്ചെന്നും അടുത്ത രണ്ടാഴ്ചയ്ക്ക് ശേഷം അതിനായുള്ള നടപടികൾ സ്വീകരിക്കുമെന്ന് റുപാലി പറഞ്ഞു.
ALSO READ: പരിക്ക്: പരമ്പരയിൽ നിന്ന് KL Rahul പുറത്ത്
ജനുവരി രണ്ടിന് ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെയാണ് താരത്തിന് നെഞ്ച് വേദനയും മറ്റ് ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടതിനെ തുടർന്ന് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ച് വിവിധ പരിശോധനയ്ക്ക് ശേഷം ഗാംഗുലിയെ (Sourav Ganguly) ആൻജിയോപ്ലാസ്റ്റിക്കി വിധേയനാക്കുകയും ചെയ്തു. തടുർന്നുള്ള നിരീക്ഷണത്തിൽ മുൻ ഇന്ത്യൻ നായകൻ്റെ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടാകുകയായുിരുന്നു. അതോടൊപ്പം താരത്തൻ്റെ കോവിഡ് പരിശോധനയും നഗറ്റീവുമായിരുന്നു.
ALSO READ: ഗാംഗുലിക്ക് ആൻജിയോപ്ലാസ്റ്റി ചെയ്തു; ആരോഗ്യനിലയിൽ പുരോഗതി
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi) ഗാംഗുലിയെ ഫോണിൽ വിളിച്ചു താരത്തിൻ്റെ ആരോഗ്യ സ്ഥിതി കുറിച്ച് അന്വേഷിച്ചിരുന്നു. വേഗത്തിൽ അസുഖം ഭേദമാകാൻ ആശംസിക്കുകയും ചെയ്തു പ്രധാനമന്ത്രി. കൂടാതെ കേന്ദ്ര സാമ്പത്തികകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ ഗാഗുലിയെ കൊൽക്കത്തയിലെ ആശുപത്രിയിൽ നേരിട്ടെത്തി ഗാംഗുലിയെ സന്ദർശിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...