ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് ഹൃദയഘാതത്തെ തുടര്‍ന്നാണ്. ഇന്നലെ അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില മെച്ചപ്പെടുന്നതിനിടെ ഞായറാഴ്ച വൈകുന്നേരം ഉണ്ടായ ഹൃദയാഘാതമാണ് അവരുടെ നില അതീവ ഗുരുതമായി സ്ഥിതിയിലേക്ക് എത്തിയത്. പിന്നീട് എക്മോ എന്ന യന്ത്രത്തിന്‍റെ സഹായത്താല്‍ ജീവന്‍ നില നിര്‍ത്തിയെങ്കിലും രാത്രി വൈകി പതിനൊന്നരയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.
മനുഷ്യര്‍ സെക്സ് സുഖകരമായി നടക്കാന്‍വേണ്ടി ഉപയോഗിക്കുന്ന വയാഗ്ര ഇപ്പോള്‍ ഹൃദയാഘാതവും ഹൃദയ സംബന്ധവുമായ രോഗങ്ങള്‍ പ്രതിരോധിക്കാനും ഉപയോഗിക്കാൻ കഴിയുമെന്ന് പുതിയ പഠന റിപ്പോര്‍ട്ട്.
ശാസ്ത്രജ്ഞൻ ആൻഡ്രൂ ട്രാഫോർഡ് ഡെയിലി എക്സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് അവിശ്വസനീയമായ കണ്ടെത്തലുകളാണിതെന്ന്.
]മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തില്, 6000 പ്രമേഹ രോഗികളില്‍ ലൈംഗിക ജീവിത വർധിപ്പിക്കാനുപയോഗിക്കുന്ന വയാഗ്ര നല്‍കി. അവരില്‍ സാധാരണ പ്രമേഹ രോഗികളില്‍ കാണുന്ന യാതൊരു പ്രശ്നങ്ങളും കാണാന്‍ സാധിച്ചില്ല.