Georginio Wijnaldum ബാഴ്സയിലേക്കല്ല പിഎസ്ജിയിലേക്ക്, കരാർ ബാഴ്സലോണ നൽകാമെന്ന് പറഞ്ഞതിന്റെ ഇരട്ടി തുകയ്ക്ക്
Georginio Wijnaldum ഫ്രഞ്ച് ടീമായ പാരിസ് സെന്റ് ആന്റ് ജെർമെയിനിലേക്ക് (PSG). സ്പാനിഷ് ക്ലബായ ബാഴ്സലോണയുടെ (Barcelona) ക്ഷണം നിരസിച്ചാണ് വൈനാൽഡം പാരിസിലേക്ക് പോകാൻ തയ്യറാകുന്നത്.
Paris : ലിവർപൂൾ (Liverpool) വിടുന്ന ഡച്ച് താരം ജോർജിനോ വൈനാൾഡം (Georginio Wijnaldum) ഫ്രഞ്ച് ടീമായ പാരിസ് സെന്റ് ആന്റ് ജെർമെയിനിലേക്ക് (PSG). സ്പാനിഷ് ക്ലബായ ബാഴ്സലോണയുടെ (Barcelona) ക്ഷണം നിരസിച്ചാണ് വൈനാൽഡം പാരിസിലേക്ക് പോകാൻ തയ്യറാകുന്നത്. അന്തരാഷ്ട്ര ഫുട്ബോൾ ജേർണിലിസ്റ്റായ ഫാബ്രിസോ റൊമാനോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ബാഴ്സയുമായി ഡച്ച് താരം വാക്കാൽ ഉള്ള കരാറിൽ ഏർപ്പെടിരുന്നു. വരുന്ന ആഴ്ചയിൽ വൈദ്യ പരിശോധനയും നിശ്ചിയിച്ചിരിക്കെയാണ് വൈനാൽഡം പിഎസ്ജിലേക്കെന്ന് റിപ്പോർട്ടുകൾ വന്നത്. അത് ഇന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
ALSO READ : Real Madrid വീണ്ടും Carlo Ancelotti യുടെ കീഴിൽ, എവർട്ടണുമായിട്ടുള്ള കരാർ റദ്ദാക്കി
ബാഴ്സ മുന്നോട്ട് വെച്ച പ്രതിഫലത്തെക്കാൾ പിഎസ്ജി നൽകാൻ തയ്യറായതിനെ തുടർന്നാണ് വൈനാൽഡം സ്പാനിഷ് ക്ലബുമായിട്ടുള്ള വാക്കാലുള്ള കരാർ റദ്ദാക്കാൻ തയ്യറായത്. നേരത്തെ മറ്റ് ഇംഗ്ലീഷ് സ്പോർട്സ് മാധ്യമങ്ങൾ ബാഴ്സയ്ക്ക് മുകളിൽ സമ്മർ ട്രാൻസഫറുകൾ പിഎസ്ജി ശ്രമിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ഇതെ പോലെ ബ്രസീലിയൻ സൂപ്പർ താരം നെയ്മറെ പിഎസ്ജി സ്വന്തമാക്കിയതും റെക്കോർഡ് തുകയ്ക്കായിരുന്നു.
2024 വരെയുള്ള കരാറിനാണ് പിഎസ്ജി താരത്തെ ക്ഷെണിച്ചിരിക്കുന്നത്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ബാഴ്സ മുന്നോട്ട് വെച്ചതിന്റെ ഇരട്ടി തുക പ്രതിഫലമാണ് പിഎസ്ജി നൽകാൻ തയ്യറായിരിക്കുന്നത്.
ALSO READ : Ivan Vukomanovic കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ച്, ഔദ്യോഗിക പ്രഖ്യാപനം ഉടൻ
ക്ലബ് മത്സരങ്ങളുടെ സമ്മർ ബ്രേക്കിൽ അർജീന്റീനിയൻ കോച്ച് മൗറിസോ പൊച്ചട്ടീനോയുടെ കീഴിൽ പിഎസ്ജി നടത്തുന്ന ആദ്യ ട്രാൻസ്ഫറാണ് വൈനാൽഡത്തിന്റെ. വൈനാൽഡം ബാഴ്സ കോച്ച് റോബോർട്ട് കുമാന്റെ കീഴിൽ നെതർലാൻഡ് ദേശീയ ടീമിൽ കളിച്ച താരം കൂടിയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...